Advertisement

2020 ലെ പ്രസിഡന്റ് തെരഞ്ഞടുപ്പിലേക്ക് ട്രംപിന്റെ സ്ഥാനാര്‍ഥിത്വം ഈ മാസം ഔദ്യോഗികമായി പ്രഖ്യാപിക്കും

June 2, 2019
0 minutes Read

2020 ല്‍ നടക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡോണള്‍ഡ് ട്രംപിന്റെ സ്ഥാനാര്‍ഥിത്വം ഈ മാസം ഔദ്യോഗികമായി പ്രഖ്യാപിക്കും. ഈ മാസം 18 ന് ഫ്‌ളോറിഡയില്‍ നടക്കുന്ന റാലിയില്‍ വെച്ചാവും.

തുടര്‍ച്ചയായ രണ്ടാം തവണയും പ്രസിഡന്റാവനുള്ള ഒരുക്കങ്ങള്‍ ഡോണള്‍ഡ് ട്രംപ് തുടങ്ങിക്കഴിഞ്ഞു. ഔദ്യോഗിക പ്രഖ്യാപനം വരുന്നതോടെ 2020 ലെ തെരഞ്ഞെടുപ്പിന് ട്രംപ് പൂര്‍ണ്ണമായും തയ്യാറാവും. ഫ്‌ളോറിഡയിലെ ഒര്‍ലാന്‍ഡോയില്‍ നടക്കുന്ന റാലിക്ക് ശേഷമുള്ള യോഗത്തിലാവും ട്രംപ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്. അമേരിക്കയുടെ പ്രഥമ വനിത മെലാനിയ ട്രംപ്, വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ്, ഭാര്യ കാരെന്‍ പെന്‍സ് എന്നിവരുടെ സാന്നിധ്യത്തിലാവും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുക.

ട്വിറ്ററിലൂടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. ഇരുപതിനായിരത്തിലധികം ആളുകളെ ഉള്‍ക്കൊള്ളിക്കാന്‍ പറ്റുന്ന സദസാണ് ഒരുക്കിയിരിക്കുന്നത് എന്നും ട്രംപ് പറഞ്ഞു. അന്നത്തെ റാലി ചരിത്രത്തിന്റെ ഭാഗമാവുമെന്ന് ട്രംപ് അവകാശപ്പെട്ടു. ചടങ്ങില്‍ പങ്കെടുക്കാന്‍ എല്ലാവരെയും ക്ഷണിക്കുന്നതായും ട്രംപ് അറിയിച്ചു. 2016 നവംബറിലാണ് ഹിലരി ക്ലിന്റണിനെ പരാജയപ്പെടുത്തി ട്രംപ് അമേരിക്കന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുന്നത്. വീണ്ടും തെരഞ്ഞെടുക്കപ്പെട്ടാല്‍ കാലാവധി പൂര്‍ത്തീകരിച്ച് രണ്ടാമതും അധികാരത്തിലെത്തുന്ന പതിനാറാമത്തെ അമേരിക്കന്‍ പ്രസിഡന്റാവും ഡോണള്‍ഡ് ട്രംപ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top