‘ഫഖർ ഭായ്, ഒരു പക്കോഡ വാങ്ങി വരുമോ’; പാക് താരത്തെ പരിഹസിച്ച് കാണികൾ: വീഡിയോ

പാക്ക് ഓപ്പണർ ഫഖർ സമാനെ പരിഹസിച്ച് കാണികൾ. വെസ്റ്റ് ഇൻഡീസുമായുള്ള ആദ്യ മത്സരത്തിനിടെയായിരുന്നു കാണികളുടെ പരിഹാസം. ഈ വീഡിയോ സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്.
മത്സരത്തിലെ രണ്ടാം ഇന്നിംഗ്സിലായിരുന്നു സംഭവം. ബൗണ്ടറിക്കരികെ ഫീൽഡ് ചെയ്യുകയായിരുന്നു ഫഖർ സമാനെ ‘ഫഖർ ഭായ്, ഫഖർ ഭായ്’ എന്ന് കാണികളിലാരോ വിളിക്കുന്നത് കേൾക്കാം. ‘തുടർന്ന് 20 രൂപയുടെ ഒരു പക്കോഡ’ വാങ്ങി വരുമോ എന്നും ചോദിക്കുന്നുണ്ട്. ഇത് കേൾക്കുമ്പോൾ തിരിഞ്ഞു നിൽക്കുന്ന ഫഖർ ഇവരെ അഭിവാദ്യം ചെയ്യുന്നുമുണ്ട്.
ഉത്തരേന്ത്യയിലും ഇന്ത്യ ഉപഭൂഖണ്ഡത്തിലും പ്രചാരത്തിലുള്ള ഒരു ഭക്ഷണ പദാർത്ഥമാണ് പക്കോഡ. ചെറുകടിയായാണ് പക്കോഡ ഉപയോഗിക്കുന്നത്.
Crowd Banter is undefeated. #CWC19 pic.twitter.com/ixAuwca4OV
— Good Kid Mad World (@mehan_jr) June 2, 2019
മത്സരത്തിൽ പാക്കിസ്ഥാൻ പരാജയപ്പെട്ടിരുന്നു. ബാറ്റിംഗ് തകർച്ച നേരിട്ട പാക്കിസ്ഥാൻ 105 റൺസിന് എല്ലാവരും പുറത്തായി. 22 റൺസെടുത്ത ഫഖർ സമാനും ബാബർ അസമുമായിരുന്നു പാക്കിസ്ഥാൻ്റെ ടോപ്പ് സ്കോറർമാർ. മറുപടി ബാറ്റിംഗിനിറങ്ങിയ വെസ്റ്റ് ഇൻഡീസ് 13.4 ഓവറിൽ 3 വിക്കറ്റ് നഷ്ടപ്പെടുത്തി ലക്ഷ്യം കണ്ടു. വിൻഡീസിനു വേണ്ടി ക്രിസ് ഗെയിൽ അർദ്ധസെഞ്ചുറി നേടി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here