നിപ താൽക്കാലിക ജീവനക്കാരുടെ സമരം ആറാം ദിവസത്തിലേക്ക്

നിപ താൽക്കാലിക ജീവനക്കാരുടെ സമരം ആറാം ദിവസത്തിലേക്ക് കടന്നു. കഴിഞ്ഞ അഞ്ച് ദിവസമായി സമരം നടത്തിയിരുന്ന ഇ പി രജീഷിനെ ശാരീരിക അവശതകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പകരം താൽകാലിക ജീവനക്കാരിയായിരുന്ന വി എൻ പ്രേമ സമരം ഏറ്റ് എടുത്തു.
കോഴിക്കോട് മെഡിക്കൽ കോളേജിൽ നിപ കാലത്ത് ജോലി ചെയ്തിരുന്ന ജീവനക്കാരെ നോട്ടീസ് പോലും നൽകാതെ പിരിച്ചുവിട്ടതിനെ തുടർന്നാണ് നിരാഹാര സമരം ആരംഭിച്ചത്. ജനുവരി 4ന് ജീവനക്കാർ ഉപവാസസമരം ആരംഭിച്ചിരുന്നു. തുടർന്ന് ആരോഗ്യമന്ത്രി ഇടപ്പെട്ട് ഇവർക്ക് നിയമനം നടത്താൻ നിർദേശിച്ചിരുന്നു. എന്നാൽ മെഡിക്കൽ കോളേജ് അധികൃതരുമായി നടന്ന ചർച്ച പരാജയപ്പെട്ടതോടെ ജീവനക്കാർ നിരാഹാര സമരം ആരംഭിക്കുകയായിരുന്നു.
ഐസലേഷൻ വാർഡിൽ പല ഷിഫ്റ്റുകളിലായി ജോലി ചെയ്ത 45 പേരിൽ 12 പേർക്ക് ജോലി നൽകി. എന്നാൽ മുഴുവൻ പേർക്കും ജോലി നൽകണം എന്നാണ് സമരക്കാരുടെ ആവശ്യം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here