ഇംഗ്ലണ്ടിനു ബോളിംഗ്; പാക്കിസ്ഥാനിൽ ഷൊഐബ് മാലിക്ക് കളിക്കും

ലോകകപ്പിലെ ആറാം മത്സരത്തിൽ പാക്കിസ്ഥാനെതിരെ ഇംഗ്ലണ്ട് ബോൾ ചെയ്യും. ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റൻ ഒയിൻ മോർഗൻ ഫീൽദിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ലോകകപ്പിലെ ആദ്യ വിജയത്തിനിറങ്ങുന്ന പാക്ക് നിരയിൽ രണ്ട് മാറ്റങ്ങളുണ്ട്. ഇംഗ്ലണ്ട് നിരയിൽ ഒരു മാറ്റമാണുള്ളത്.
ഹാരിസ് സൊഹൈൽ, ഇമാദ് വാസിം എന്നിവർക്കു പകരം ഷൊഐബ് മാലിക്ക്, ആസിഫ് അലി എന്നിവരാണ് പക്ക് നിരയിൽ കളിക്കുക. ഇംഗ്ലണ്ടിൽ ലിയാം പ്ലങ്കറ്റിനു പകരം മാർക്ക് വുഡ് ടീമിലെത്തി.
തങ്ങളുടെ ആദ്യ മത്സരത്തിൽ വിൻഡീസിനോട് പരാജയപ്പെട്ട പാക്കിസ്ഥാൻ ആദ്യ ജയം തേടിയാണിറങ്ങുന്നത്. അതേ സമയം, ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ കൂറ്റൻ സ്കോറിനു പരാജയപ്പെടുത്തിയ ഇംഗ്ലണ്ട് തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ടൂർണമെൻ്റ് ഫേവറിറ്റുകളും ലോകത്തിലെ നമ്പർ വൺ ടീമുമായ ഇംഗ്ലണ്ടിനെ പിടിച്ചു കെട്ടാൻ പാക്കിസ്ഥാൻ ബുദ്ധിമുട്ടിയേക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here