ഈ ലോകകപ്പിലെ ആദ്യ സെഞ്ചുറി ജോ റൂട്ടിന്; ഇംഗ്ലണ്ട് പൊരുതുന്നു

ലോകകപ്പിലെ ആറാം മത്സരത്തിൽ പാക്കിസ്ഥാനെതിരെ ഇംഗ്ലണ്ട് പൊരുതുന്നു. 39 ഓവർ അവസാനിക്കുമ്പോൾ ഇംഗ്ലണ്ട് അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 248 റൺസാണ് നേടിയിരിക്കുന്നത്. അഞ്ച് വിക്കറ്റുകൾ ശേഷിക്കെ ഇംഗ്ലണ്ടിന് 66 പന്തുകളിൽ 101 റൺസാണ് വിജയിക്കാൻ വേണ്ടത്. 75 റൺസെടുത്ത ജോസ് ബട്ലറിലാണ് ഇംഗ്ലണ്ടിൻ്റെ പ്രതീക്ഷകൾ.
അതേ സ്മയം, ഈ ലോകകപ്പിലെ ആദ്യ സെഞ്ചുറി ഇംഗ്ലണ്ട് ബാറ്റ്സ്മാൻ ജോ റൂട്ട് കുറിച്ചു. 9 റൺസിൽ നിൽക്കെ ബാബർ അസം നിലത്തിട്ട റൂട്ട് 97 പന്തിലാണ് സെഞ്ചുറി കുറിച്ചത്. എന്നാൽ 107 റൺസെടുത്ത റൂട്ടിനെ 39ആം ഓവറിൽ ഷദാബ് ഖാൻ പുറത്താക്കി. ഷദാബിൻ്റെ പന്തിൽ ഹഫീസിൻ്റെ കൈകളിൽ അവസാനിക്കുമ്പോൾ അഞ്ചാം വിക്കറ്റിൽ ജോസ് ബട്‌ലറുമായിച്ചേർന്ന് 130 റൺസിൻ്റെ മികച്ച കൂട്ടുകെട്ട് ജോ റൂട്ട് കെട്ടിപ്പടുത്തിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here