ആരോഗ്യമന്ത്രി കളമശ്ശേരി മെഡിക്കൽ കോളേജിൽ എത്തി; ഉന്നതതല യോഗം ചേരുന്നു

സംസ്ഥാനത്ത് നിപ സാനിധ്യം കണ്ടെത്തിയ സാഹചര്യത്തിൽ ആരോഗ്യമന്ത്രി കെകെ ഷൈലജ കളമശ്ശേരി മെഡിക്കൽ കോളേജിൽ എത്തിച്ചേർന്നു. മെഡിക്കൽ കോളേജിൽ ഉന്നതതല യോഗം ചേരുകയാണ്. ആരോഗ്യവകുപ്പ് സെക്രട്ടറി, ജില്ലാ കളക്ടർ, ആരോഗ്യ പ്രവർത്തകർ ജനപ്രതിനിധികൾ എന്നിവർ പങ്കെടുക്കും. മന്ത്രി സി രവീന്ദ്രനാഥും യോഗത്തിൽ പങ്കെടുക്കും. 5.30ന് മന്ത്രി മാധ്യമങ്ങളെ കാണും.
എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ നിപ ലക്ഷണങ്ങളുമായി പ്രവേശിപ്പിക്കപ്പെട്ട യുവാവിന് എന്നാൽ ഇതുവരെ നിപ സ്ഥിരീകരിച്ചിട്ടില്ല. പൂനെ വൈറോളജി ലാബിൽ നിന്നും ഫലം പുറത്ത് വന്നിട്ടില്ല. ഇതിന് ശേഷം മാത്രമേ സ്ഥിരീകരണമുണ്ടാവുകയുള്ളു.
സംസ്ഥാനത്ത് വീണ്ടും നിപ സാനിധ്യമെന്ന സംശയത്തിന് പിന്നാലെ പ്രതിരോധ പ്രവർത്തനങ്ങൾ ആരോഗ്യവകുപ്പ് ഊർജിതമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി കോഴിക്കോട് നിപ പിടിപെട്ടപ്പോൾ പ്രവർത്തിച്ച ഡോക്ടർമാർ അടക്കമുള്ള സംഘം കൊച്ചിയിലേക്ക് പുറപ്പെട്ടു.
3 ഡോക്ടർമാർ അടക്കം 6 പേരടങ്ങുന്ന മെഡിക്കൽ സംഘമാണ് കൊച്ചിയിലേക്ക് പുറപ്പെട്ടിരിക്കുന്നത്. ഡോ.ചാന്ദിനി സജീവന്റെ നേത്രതത്തിലുള്ള സംഘമാണ് കൊച്ചിയിലെത്തുക. കഴിഞ്ഞ നിപാ കാലത്തെ നോഡൽ ഓഫിസർ ആയിരുന്നു ചാന്ദിനി. ഡോ.ഷീല മാത്യു , ഡോ മിനി എന്നിവർ സംഘത്തിലുണ്ട്. സംഘത്തിൽ നേഴ്‌സും ഉൾപ്പെടും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here