നിപ; സംസ്ഥാനത്ത് 86 പേർ നിരീക്ഷണത്തിൽ

കൊച്ചിയിൽ നിപ സ്ഥിരീകരിച്ച് ആരോഗ്യമന്ത്രി. എന്നാൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് 86 പേർ നിരീക്ഷണത്തിലാണെന്നും ഇതിൽ 2 പേർ നഴ്സുമാരാണെന്നും മന്ത്രി പറഞ്ഞു.
പ്രതിരോധ മരുന്ന് സ്റ്റോക്കുണ്ട്. ഓസ്ട്രേലിയയിൽ നിന്നും മരുന്ന് എത്തിക്കും. ഓസ്ട്രേലിയയിലെ മരുന്ന് ഉപയോഗിക്കാൻ കുടുംബത്തിന്റെ സമ്മതം കൂടി ആവശ്യമാണ്. റിബാബ്രിൻ പൂർണമായും ഔഷധമല്ല. നിപ്പയ്ക്ക് മരുന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കേന്ദ്രസർക്കാർ സഹകരണമുണ്ടെന്നും മന്ത്രി കെകെ ഷൈലജ പറഞ്ഞു.
Read Also : നിപ വൈറസ്; മുൻ കരുതൽ, രോഗ ലക്ഷണം, ചികിത്സ, തുടങ്ങി അറിയേണ്ടതെല്ലാം
വവ്വാൽ കടിച്ച് ഉപേക്ഷിച്ച മാമ്പഴം കഴിക്കാതിരിക്കുക. ആർക്കെങ്കിലും പനി കണ്ടാൽ ശുശ്രൂഷിക്കുക. വളരെ ദൂരെ നിൽക്കുന്ന ആളുകൾക്ക് രോഗം പകരില്ല. അസുഖം ഉള്ളവർ ആൾക്കൂട്ടത്തിൽ പോവാതിരിക്കണമെന്നും മന്ത്രി പറഞ്ഞു.
നിലവിൽ നിപ ബാധിച്ച രോഗിയുടെ അവസ്ഥ സ്റ്റേബിൾ ആണെന്നും, മറ്റ് നാല് പേരുടെ രക്ത സാമ്പിൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി അറിയിച്ചു.
നിപയുടെ ഉറവിടം ഏതെന്നും ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. എന്നാൽ വേണ്ട മുന്നൊരുക്കങ്ങൾ എടുത്തിട്ടുള്ളതുകൊണ്ട് തന്നെ ജനങ്ങൾ പരിഭ്രാന്തരാവേണ്ടെന്നും മന്ത്രി പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here