നിതീഷ് കുമാറിനെതിരായ വർഗീയ പരാമർശം; ഗിരിരാജ് സിംഗിനെ താക്കീത് ചെയ്ത് അമിത് ഷാ

ബിഹാറിൽ ബിജെപി-ജനദാതൾ യുണൈറ്റഡ് പോര് മുറുകുന്നു. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ വർഗീയ പരാമർശം നടത്തിയ കേന്ദ്രമന്ത്രി ഗിരിരാജ് സിംഗിന്റെ പ്രസ്ഥാവനക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരിക്കുകയാണ്. സംഭവം വിവാദമായതോടെ ബിജെപി ദേശീയാധ്യക്ഷൻ അമിത് ഷാ ഗിരിരാജ് സിംഗിനെ താക്കീത് ചെയ്തു.
ഇഫ്താർ ആഘോഷിക്കുന്നതു പോലെ എന്താണ് നവരാത്രി ആഘോഷിക്കാത്തതെന്നായിരുന്നു നീതീഷ് കുമാറിനെതിരെ ഗിരിരാജ് സിംഗിന്റെ പ്രസ്ഥാവന. എൽജെപി നേതാവ് രാംവിലാസ് പസ്വാൻ പാട്‌നയിൽ സംഘടിപ്പിച്ച ഇഫ്താർ വിരുന്നിൽ നിതീഷും ബിജെപി നേതാവ് സുശീൽ മോദിയും പങ്കെടുത്തിരുന്നു. ഇതേ തുടർന്നാണ് സോഷ്യൽ മീഡിയയിൽ വിവാദ പരാമർശവുമായി ഗിരിരാജ് സിംഗ് രംഗത്തെത്തിയത്. സിംഗ് മനപ്പൂർവം മാധ്യമ ശ്രദ്ധ ലഭിക്കാൻ ഇത്തരം പ്രസ്ഥാവനകൾ നടത്തുകയാണെന്ന് നീതീഷ് കുമാർ പറഞ്ഞു
ഗിരിരാജ് സിംഗിന്റെ മാനസിക നില പരിശോധിക്കണമെന്ന് ജെഡിയു നേതാവ് സഞ്ജയ് സിംഗും പ്രതികരിച്ചു. ഗിരിരാജ് സിംഗിനെ തള്ളി ബിജെപി നേതാക്കളും രംഗത്തെത്തി. ഒരു ഹിന്ദുവാണെന്നതിൽ താൻ അഭിമാനിക്കുന്നു, എങ്കിൽ കൂടിയും 25 വർഷമായി ഇഫ്താർ ആഘോഷങ്ങളിൽ പങ്കെടുക്കുന്നുണ്ടെന്ന് ബിഹാർ ഉപമുഖ്യമന്ത്രി കൂടിയായ സുശീൽ മോദി പറഞ്ഞു. ബിജെപി അധ്യക്ഷൻ അമിത് ഷാ ഗിരിരാജ് സിംഗിനെ നേരിട്ട് വിളിപ്പിച്ച് താക്കീത് ചെയ്തു. രണ്ടാം നരേന്ദ്ര മോദി സർക്കാരിൽ ഒരു മന്ത്രി സ്ഥാനം മാത്രം അനുവദിച്ച് പ്രതീകാത്മ പ്രാധിനിത്യമാണ് ജെഡിയുന് ലഭിച്ചത്. ഇതിൽ പ്രതിഷേധിച്ച് കേന്ദ്ര മന്ത്രസഭയിൽ നിന്ന് ജെഡിയു വിട്ടുനിൽക്കുകയാണ്. ഈ സാഹചര്യത്തിലാണ് നിതീഷ് കുമാറിനെതിരെ ഗിരിരാജ് സിംഗ് പ്രകോപനപരമായ പ്രസ്ഥാവനകളുമായി രംഗത്തെത്തിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here