സംസ്ഥാന സമിതി വിളിച്ച് ചെയർമാനെ തീരുമാനിക്കണമെന്നും സമവായത്തിന് തയ്യാറെന്നും ജോസ് കെ മാണി

കേരള കോൺഗ്രസിൽ ചെയർമാൻ സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കം രൂക്ഷമാകുന്നതിനിടെ സംസ്ഥാന സമിതി വിളിച്ച് ചെയർമാനെ തീരുമാനിക്കണമെന്നാവശ്യപ്പെട്ട് ജോസ് കെ മാണി വിഭാഗം പി.ജെ ജോസഫിന് കത്ത് നൽകി. ചെയർമാനില്ലാതെ ഒരു രാഷ്ട്രീയ പാർട്ടിക്ക് മുന്നോട്ട് പോകാൻ സാധിക്കില്ലെന്നും എത്രയും വേഗം സംസ്ഥാന സമിതി വിളിക്കണമെന്നും സമവായ ചർച്ചകൾക്ക് തയ്യാറാണെന്നും ജോസ് കെ മാണി അറിയിച്ചു.
നാളെ കൊച്ചിയിൽ അനൗദ്യോഗികമായ സമവായ ചർച്ചയും തീരുമാനിച്ചിട്ടുണ്ട്. നാളെ നടക്കുന്നത് പാർലമെൻററി പാർട്ടി യോഗമായി വ്യാഖ്യാനിക്കേണ്ടെന്നും തർക്കങ്ങൾക്ക് നാളെ പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ജോസ് കെ മാണി വ്യക്തമാക്കി.അതേ സമയം നാളെ പാർലമെന്ററി പാർട്ടി യോഗം വിളിക്കില്ലെന്ന് പി.ജെ ജോസഫ് വ്യക്തമാക്കി. സമവായം ഉണ്ടായതിന് ശേഷം മാത്രം സംസ്ഥാന കമ്മിറ്റി വിളിച്ചാൽ മതിയെന്നാണ് ജോസഫിന്റെ നിലപാട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here