Advertisement

പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം വിളിച്ചോതി നളന്ദ പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ഥികള്‍

June 4, 2019
0 minutes Read

പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം വിളിച്ചോതി നളന്ദ പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ഥികളുടെ ഫ്‌ളാഷ് മോബ്. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് തമ്മനം നളന്ദ പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും ചേര്‍ന്നാണ് ഫ്‌ളാഷ് മോബ് സംഘടിപ്പിച്ചത്. എറണാകുളം പാലാരിവട്ടത്ത് നടന്ന പരിപാടിയില്‍ നിരവധി വിദ്യാര്‍ഥികള്‍ പങ്കെടുത്തു.

പരിസ്ഥിതി ദിനാഘോഷങ്ങളുടെ ഭാഗമായി കുട്ടികളില്‍ പരിസ്ഥിതി പ്രശ്‌നങ്ങളെ കുറിച്ചുള്ള അവബോധം വരുത്താനും അവരിലൂടെ അത് സമൂഹത്തിലേക്ക് പകരാനുമാണ് നഗരമധ്യത്തില്‍ ഫ്‌ലാഷ് മോബ് സംഘടിപ്പിച്ചതെന്ന് നളന്ദ പബ്ലിക് സ്‌കൂളിലെ പ്രധാന അധ്യാപിക കവിത എന്‍ പി പറഞ്ഞു.

കൂട്ടത്തില്‍ ഏഴാം ക്ലാസുമുതല്‍ മുതല്‍ പന്ത്രണ്ടാം ക്ലാസുവരെ ഉള്ള വിദ്യാഥികളുണ്ടായിരുന്നു. തൈകള്‍ നടുന്നതിനൊപ്പം പൊതു സമൂഹത്തിലേക്ക് പരിസ്ഥിതി ദിന സന്ദേശ മെത്തിക്കാന്‍ കഴിഞ്ഞ സന്തോഷത്തിലാണ് വിദ്യാര്‍ഥികള്‍. ഫ്‌ളാഷ് മോബിനോടനുബന്ധിച്ച് മരതൈകളും വിതരണം ചെയ്തു. കുട്ടികള്‍ നടത്തിയ ഫ്‌ളാഷ് മോബിന് കാണികളുടെ മികച്ച പിന്തുണയും ലഭിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top