നിപ വൈറസ് സംശയം; പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശോധന ഫലത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന്

നിപാ വൈറസ് സംശയത്തെ തുടര്‍ന്ന് കൊച്ചിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവിന്റെ പൂനൈ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശോധന ഫലത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാകും. ആവശ്യമായ എല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തിയാക്കിയതായി ആരോഗ്യമന്ത്രി കെ.കെ ഷൈലജ അറിയിച്ചു. അതേ സമയം ചികിത്സയിലുള്ള യുവാവിന്റെ ആരോഗ്യ നില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
നിപ്പ ജാഗ്രതയെ തുടര്‍ന്നുള്ള മുന്നൊരുക്കങ്ങളുടെ അവലോകനത്തിനായി ആരോഗ്യ വകുപ്പ് മന്ത്രിയും ജനപ്രതിനിധികളും ആരോഗ്യ വകുപ്പുദ്യോഗസ്ഥരും കളമശേരി മെഡിക്കല്‍ കോളേജില്‍ പ്രത്യേക യോഗം ചേര്‍ന്നു. ആലപ്പുഴ വൈറോളജി ലാബിലും മണിപ്പാലിലും നടത്തിയ പരിശോധനകളുടെ ഫലം നിപയോട് സാദൃശ്യമുള്ളതാണങ്കിലും ആശങ്കപ്പെടേണ്ട സാഹര്യമില്ലന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ പറഞ്ഞു. എങ്കിലും മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായതായി മന്ത്രി അറിയിച്ചു.
യുവാവിനോട് നേരിട്ട് സംബര്‍ക്കം പുലര്‍ത്തിയിരുന്ന 86 പേര്‍ ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലാണ്. മരുന്നുകള്‍ ഉള്‍പ്പടെയുള്ള അടിയന്തിര മുന്‍കരുതലുകള്‍ ഉറപ്പുവരുത്തിയിട്ടുണ്ട്.
അതേസമയം കടുത്ത പനിയെ തുടർന്ന് രണ്ട് പേരെ കൂടി കളമശ്ശേരി മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. ഇരുവരും നിലവിൽ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്. കളമശ്ശേരി മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിലെ പ്രവര്‍ത്തനങ്ങള്‍ കോഴിക്കോടു നിന്നുമെത്തിയ വിദഗ്ദ സംഘത്തിന്റെ നേതൃത്വത്തിലായിരിക്കും നടക്കുക. 14 ജില്ലകളിലേയും മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും പ്രത്യേക നിര്‍ദേശങ്ങള്‍ നല്‍കിയതായും രോഗ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. അതേ സമയം പൂനൈ
വൈറോളജി ഇന്സ്റ്റ്യൂട്ടിൽ നിന്നും ലഭിച്ച പരിശോധന ഫലം ഇന്ന് രാവിലെ 9.45 ഓടെ ആരോഗ്യ വകുപ്പ് ഒദ്യോഗികമായി പ്രഖ്യാപിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here