സുഡാനില്‍ പ്രതിഷേധക്കാര്‍ക്കു നേരെ സൈന്യം നടത്തിയ വെടിവെയ്പ്പില്‍ 30 പേര്‍ മരിച്ചു 200പേര്‍ക്ക് പരുക്ക്

സുഡാനില്‍ പ്രതിഷേധക്കാര്‍ക്കു നേരെ സൈന്യം നടത്തിയ വെടിവെയ്പ്പില്‍ 30ലധികം പേര്‍ മരിച്ചു. ആക്രമണത്തില്‍ 200ഓളം പേര്‍ക്ക് പരുക്കേറ്റു. സിവിലിയന്‍ സര്‍ക്കാരിന് അധികാരം കൈമാറാന്‍ സൈന്യം തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തിയവര്‍ക്ക് നേരെയാണ് സൈന്യം വെടിയുതര്‍ത്തത്.
സുഡാന്‍ തലസ്ഥാനമായ ഖാര്‍ത്തുമില്‍ സൈനികആസ്ഥാനത്തിനു സമീപം കുത്തിയിരിപ്പു സമരം നടത്തിയ ജനാധിപത്യ പ്രക്ഷോഭകരെ പിരിച്ചുവിടാന്‍ സൈന്യം നടത്തിയ വെടിവെയ്പ്പിലാണ് 30 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടത്. കൊല്ലപ്പെട്ടവരില്‍ എട്ടുവയസുകാരനായ ഒരു കുട്ടിയും ഉണ്ട്. പ്രസിഡന്റ്് ഒമര്‍ ഹസന്‍ അല്‍ ബഷീര്‍ പുറത്താക്കപ്പെട്ടശേഷം അധികാരം ഏറ്റെടുത്ത സൈനിക കൗണ്‍സില്‍ സിവിലിയന്‍ സര്‍ക്കാരിനു ഭരണം കൈമാറണമെന്നാണു സആവശ്യപ്പെട്ടായിരുന്നു പ്രതിഷേധക്കാര്‍ സമരം നടത്തിയത്.
ബഷീറിന്റെ ഏകാധിപത്യ ഭരണത്തിനെതിരേ ജനങ്ങള്‍ തെരുവിലിറങ്ങി മാസങ്ങളോളം നടത്തിയ സമരത്തെത്തുടര്‍ന്ന് ഏപ്രിലില്‍ സൈന്യം അധികാരം പിടിച്ചെടുത്തിരുന്നു. ആക്രമണത്തെ അപലപിച്ച് അമേരിക്കയും ബ്രിട്ടണും രംഗത്തെത്തി. സംഭവത്തില്‍ സ്വതന്ത്ര അന്വേഷണം വേണമെന്ന് യുഎന്‍ ജനറല്‍ സെക്രട്ടറി അന്റോണിയോ ഗുട്ടറസ് വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here