രോഹിത് ശർമ്മയ്ക്ക് സെഞ്ച്വറി; ഇന്ത്യ ജയത്തിലേക്ക്

രോഹിത് ശർമ്മയുടെ സെഞ്ച്വറിയുടെ മികവിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യ വിജയത്തോടടുക്കുന്നു. 228 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ ഇന്ത്യ 40.4 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 175 റൺസെടുത്തിട്ടുണ്ട്. 100 റൺസുമായി രോഹിത് ശർമ്മയും 18 റൺസുമായി ധോണിയുമാണ് ക്രീസിലുള്ളത്. സ്കോർ 13 ൽ നിൽക്കെ ശിഖർ ധവാന്റെ വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്.
?
What a knock from the HITMAN. Brings up his 23rd ODI ton off 128 deliveries??
Live – https://t.co/Ehv6d9cOXp #TeamIndia #CWC19 pic.twitter.com/h0geGk742V
— BCCI (@BCCI) June 5, 2019
8 റൺസെടുത്ത ധവാനെ റബാഡയുടെ പന്തിൽ ഡികോക്ക് പിടികൂടുകയായിരുന്നു. 16 -ാം ഓവറിൽ വിരാട് കോലിയെയും നഷ്ടമായതോടെ പരുങ്ങലിലായ ഇന്ത്യയെ രോഹിത് ശർമ്മ-രാഹുൽ കൂട്ടുകെട്ടാണ് 100 കടത്തിയത്. 32-ാം ഓവറിൽ രാഹുലും മടങ്ങി. റബാഡയുടെ പന്തിൽ ഡുപ്ലെസിക്ക് ക്യാച്ച് നൽകിയായിരുന്നു രാഹുലിന്റെ മടക്കം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here