പ്രളയം കാലത്തെ മണ്ണിടിച്ചിലും അശാസ്ത്രീയമായ നിര്‍മ്മാണവും; മുതിരപ്പുഴയാര്‍ ഇല്ലാതാകുന്നു

പ്രളയം കാലത്തെ മണ്ണിടിച്ചിലും അശാസ്ത്രീയമായ നിര്‍മ്മാണവും മൂലം മൂന്നാര്‍ മുതിരപ്പുഴയാര്‍ ഇല്ലാതാകുന്നു. വരുന്ന മഴക്കാലത്ത് വെള്ളപൊക്കമുണ്ടാകുമോ എന്ന ആശങ്കയിിലാണ് പഴയമൂന്നാര്‍ നിവാസികള്‍. മഴക്കാലം ആരംഭിക്കുന്നതിന് മുമ്പ് മുതിരപ്പുഴയാറിലെ നീരൊഴുക്കിന് തടസ്സമായി നില്‍ക്കുന്ന മണ്ണും കല്ലും നീക്കം ചെയ്യണമെന്ന ആവശ്യവുമായി നാട്ടുകാര്‍ രംഗത്തെത്തി.
കഴിഞ്ഞ പ്രളയത്തില്‍ ഉണ്ടായ മണ്ണിടിച്ചിലിലാണ് പഴയമൂന്നാറിന് സമീപത്തെ റോഡും പൊലീസ് സ്റ്റേഷന് സമീപമുള്ള റോഡ് സഹിതം ഇടിഞ്ഞ് മുതിരപ്പുഴയാറ്റിലേയ്ക്ക് പതിച്ചിരുന്നു. ഇത് കൂടാതെ ശക്തമായ വെള്ളപ്പാച്ചിലില്‍ ഒഴുകിയെത്തിയ മണ്ണും മറ്റും പുഴയില്‍ കെട്ടിന്ന് നിലവില്‍ പുഴയുടെ വീതിയും, ആഴവും കുറഞ്ഞിട്ടുണ്ട്. ഇതോടൊപ്പം തന്നെ ഇടിഞ്ഞ ഭാഗത്ത് സംരക്ഷണ ഭിത്തി നിര്‍മ്മിക്കുന്നതിന്റെ ഭാഗമായിട്ടെടുത്ത മണ്ണും നിലവില്‍ പുഴയിലാണ് നിക്ഷേപിക്കുന്നത്.
ഇതോടെ പുഴയുടെ ആഴവും വീതിയും വീണ്ടും കുറയുകയും ചെയ്തു. കഴിഞ്ഞ പ്രളയത്തില്‍ മുതിരപ്പുഴ കരകവിഞ്ഞ് ദിവസ്സങ്ങളോളം പഴയ മൂന്നാര്‍ വെള്ളത്തിനടിയിലായിരുന്നു. നിലവില്‍ അശാസ്ത്രീയമായ നിര്‍മ്മാണവും മണ്ണെടുപ്പും മൂലം പുഴയുടെ വീതിയും ആഴവും കുറഞ്ഞ സാഹചര്യത്തില്‍ മഴക്കാലമെത്തുന്നതോടെ മുതിരപ്പുഴയിലെ നീരൊഴുക്ക് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ പുഴ കരകവിഞ്ഞ് പഴയ മൂന്നാറില്‍ വെള്ളപ്പൊക്കമുണ്ടാകുമെന്ന ആശങ്കയാണ് നാട്ടുകാര്‍ക്കുള്ളത്. മഴക്കാലം ആരംഭിക്കുന്നതിന് മുമ്പ് നീരൊഴുക്കിന് തടസ്സമായി നില്‍ക്കുന്ന മണ്ണും മറ്റും നീക്കം ചെയ്ത് വെള്ളപ്പൊക്ക് സാധ്യത ഒഴിവാക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here