Advertisement

നിപ ബാധിച്ച യുവാവിന്റെ നില മെച്ചപ്പെട്ടതായി ആശുപത്രി അധികൃതർ

June 5, 2019
1 minute Read

കൊച്ചിയിൽ നിപ ബാധിച്ച യുവാവിന്റെ നില മെച്ചപ്പെട്ടതായും നിലവിൽ നേരിയ പനി മാത്രമേയുള്ളൂവെന്നും ആശുപത്രി അധികൃതർ അറിയിച്ചു. രോഗി ഭക്ഷണം കഴിക്കുന്നുണ്ടെന്നും പരിശോധനകൾ തുടരുകയാണെന്നും മെഡിക്കൽ ബുളറ്റിനിൽ പറയുന്നു. അതേ സമയം നിപ ബാധയുണ്ടെന്ന് സംശയിക്കുന്ന ഒരാളെ കൂടി ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചതായി ആരോഗ്യമന്ത്രി കെ.കെ ശൈലജ അറിയിച്ചു.

Read Also; നിപ: കളമശ്ശേരി ഐസൊലേഷൻ വാർഡിലേക്ക് ഒരാൾ കൂടി

നിലവിൽ ഐസോലേഷൻ വാർഡിലുള്ള 6 പേരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും എല്ലാവരുടെയും സ്രവ സാമ്പിളുകൾ പരിശോധനയ്ക്കയച്ചതായും ആരോഗ്യമന്ത്രി വ്യക്തമാക്കി. ഇന്ന് കളക്ട്രേറ്റിലെ കൺട്രോൾ റൂമിൽ 269 കോളുകളാണെത്തിയത്.

Read Also; നിപ സ്ഥിരീകരിച്ച യുവാവിന്റെ ആരോഗ്യനില തൃപ്തികരം; മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നാളെ അവലോകന യോഗമെന്ന് ആരോഗ്യമന്ത്രി

ഇതിൽ 47 ഫോൺ കോളുകൾ പനിയുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്കായിരുന്നു. നിലവിൽ ഭയാനകമായ അവസ്ഥയില്ലെന്നും എന്നാൽ ജാഗ്രത ആവശ്യമാണെന്നും മന്ത്രി വ്യക്തമാക്കി. പൊതുവേ തൃപ്തികരമായ നിലയാണ് കാണുന്നത്. കേന്ദ്ര സംഘങ്ങളുടെ പ്രവർത്തനങ്ങൾ പറവൂർ അടക്കമുള്ള മേഖലകളിൽ നാളെയും തുടരും. ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ ജനങ്ങൾ പിന്നോട്ട് പോകരുതെന്നും ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top