ട്രംപിന്റെ ബ്രിട്ടണ്‍ സന്ദര്‍ശനം പൂര്‍ത്തിയായി; മൂന്നാം ദിവസം ചാള്‍സ് രാജകുമാരനുമായി കൂടിക്കാഴ്ച നടത്തി

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മൂന്ന് ദിവസത്തെ ബ്രിട്ടണ്‍ സന്ദര്‍ശനം പൂര്‍ത്തിയായി. മൂന്നാം ദിവസം ചാള്‍സ് രാജകുമാരനുമായി കൂടിക്കാഴ്ച നടത്തി. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ച് ചര്‍ച്ചചെയ്തു. ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങളില്‍ പരിസ്ഥി മലിനീകരണം രൂക്ഷമാണെന്നും ട്രംപ് പറഞ്ഞു.
ചാള്‍സ് രാജകുമാരനുമായി കാലാവസ്ഥ വ്യതിയാനത്തെ കുറിച്ച് നടത്തിയ ചര്‍ച്ചയില്‍ ട്രംപ് സന്തോഷം പ്രകടിപ്പിച്ചു.എന്നാല്‍ ഇന്ത്യ,ചൈന,റഷ്യ മുതലായ രാജ്യങ്ങളില്‍ മലിനീകരണം രൂക്ഷമാണെന്ന് ട്രംപ് ആരോപിച്ചു. ബ്രിട്ടീഷ് മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ട്രംപ് ഇന്ത്യയടക്കമുള്ള രാജ്യങ്ങളെ വിമര്‍ശിച്ചത്. അമേരിക്കയില്‍ നിലവില്‍ മലിനീകരണമുക്തമായ കാലാവസ്ഥയാണെന്നും ഇന്ത്യള്‍പ്പെടയുള്ള രാജ്യങ്ങളില്‍ വായുവും ജലവുമെല്ലാം മലിനപ്പെട്ടിരിക്കുകയാണെന്നും എന്നാല്‍,അവിടുത്തെ ഭരണാധിഭരണാധികാരികള്‍ നടപടികള്‍ കൈകൊള്ളുന്നില്ലെന്നുമാണ് ട്രംപ് പറഞ്ഞത്.
ജൂണ്‍ നാലിനാണ് മൂന്നു ദിവസത്തെ ബ്രിട്ടണ്‍ സന്ദര്‍ശനത്തിനായി ട്രംപ് ബ്രിട്ടണിലെത്തുന്നത്. ബ്രിട്ടണിലെത്തിയ ട്രംപിനും ഭാര്യയ്ക്കും ബ്രിട്ടനിലെ ബക്കിങ്ഹാം കൊട്ടാരത്തിലാണ് വിരുന്നൊരുക്കിയിരുന്നത്. ബ്രിട്ടനിലെത്തിയ ട്രംപ് തെരേസമേ ആയും കൂടിക്കാഴ്ച നടത്തിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here