ബ്രസീലിയന്‍ പ്രസിഡന്റ് ജെയ്ര് ബോല്‍സനാരോ അര്‍ജന്റീനയില്‍

ബ്രസീലിയന്‍ പ്രസിഡന്റ് ജെയ്ര് ബോല്‍സനാരോ അര്‍ജന്റീനയില്‍. പ്രസിഡന്റായി അധികാരമേറ്റതിന് ശേഷം ആദ്യമായാണ് ബോല്‍സനാരോ അര്‍ജന്റീന സന്ദര്‍ശിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുകാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യം.
പ്രസിഡന്റായി അധികാരമേറ്റ് അഞ്ച് മാസം പിന്നിടുമ്പോള്‍ ആദ്യമായാണ് ജെയിര്‍ ബോല്‍സനാരോ അര്‍ജന്റീന സന്ദര്‍ശിക്കുന്നത്. 24 മണിക്കൂറിനുള്ളില്‍ താഴെ മാത്രം നീണ്ടു നിന്ന സന്ദര്‍ശനത്തിനിടെ ബോല്‍സനാരോ അര്‍ജന്റീനിയന്‍ പ്രസിഡന്റ് മൗറീഷ്യോ മക്രിയുമായി കൂടിക്കാഴ്ച്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം ശക്തമാക്കണമെന്ന ആവശ്യം ചര്‍ച്ചക്കിടയില്‍ ഉയര്‍ന്നു. അര്ജന്റീനക്കും ബ്രസീലിനുമായി ഒറ്റ നാണയം എന്ന ആശയം ബോല്‍സനാരോ മുന്നോട്ട് വെച്ചു.
അതിര്‍ത്തിയിലെ സഹകരണം വര്‍ധിപ്പിക്കാനും അക്രമങ്ങള്‍ക്കെതിരെ ഒന്നിച്ച് നിന്ന് പോരാടാനും കൂടിക്കാഴ്ച്ചയില്‍ തീരുമാനമായി. വെനസ്വേലയിലെ ജനാധിപത്യം പുനസ്ഥാപിക്കുന്നതിനാവശ്യമായ സഹായങ്ങള്‍ ചെയ്യാനും ഇരു രാജ്യങ്ങളും തീരുമാനിച്ചിട്ടുണ്ട്. വെനസ്വേലക്ക് വേണ്ടി മാത്രമല്ല സമീപ രാജ്യങ്ങള്‍ക്കും രാഷ്ട്രീയ പ്രതിസന്ധി തിരിച്ചടിയാണെന്ന് മൗറീഷ്യോ മക്രി പറഞ്ഞു. അതേസമയം ബോല്‍സനാരോയുടെ സന്ദര്‍ശനത്തിനെതിരെ ബ്യൂണസില് പ്രതിഷേധം അരങ്ങേറി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here