സൈന്യത്തിന്റെ മുദ്ര ഉപേക്ഷിച്ച് ക്രിക്കറ്റിനെ ബഹുമാനിക്കണം; ധോണിയോട് ബൈച്ചുങ്ങ് ബൂട്ടിയ

വിക്കറ്റ് കീപ്പിംഗ് ഗ്ലൗസിൽ ആലേഖനം ചെയ്ത സൈന്യത്തിൻ്റെ പദവി മുദ്ര നീക്കം ചെയ്യാൻ ഇന്ത്യൻ താരം മഹേന്ദ്രസിംഗ് ധോണിയോട് ഐസിസി ആവശ്യപ്പെട്ടത് വിവാദങ്ങൾക്കു വഴി വെച്ചിരുന്നു. ബിസിസിഐ ധോണിയെ പിന്തുണച്ച് രംഗത്ത് വന്നതോടൊപ്പം സോഷ്യൽ മീഡിയയിലും ധോണിയ്ക്ക് ശക്തമായ പിന്തുണ ലഭിച്ചിരുന്നു. എന്നാൽ, മുൻ ഇന്ത്യൻ ഫുട്ബോൾ ടീം നായകൻ ബൈച്ചുംഗ് ബൂട്ടിയ വ്യത്യസ്തമായ ഒരു ഉപദേശവുമായി രംഗത്തു വന്നിരിക്കുകയാണ്.
ധോണി ഗ്ലൗസിലെ പദവി മുദ്ര ഉപേക്ഷിച്ച് ക്രിക്കറ്റിനെ ബഹുമാനിക്കണമെന്നാണ് ബൂട്ടിയ അഭിപ്രായപ്പെട്ടത്. “കളിയുടെ നിയമങ്ങൾ അനുസരിച്ചാണ് ഒരു താരം പ്രവർത്തിക്കേണ്ടത്. ചെയ്തത് നിയമലംഘനമാണെങ്കിൽ ധോണി അത് നീക്കം ചെയ്യണം.”- അദ്ദേഹം പറഞ്ഞു. അതേ സമയം, മുൻ ഇന്ത്യൻ ഓട്ടക്കാരൻ മിൽഖ സിംഗ് ധോണിയെ പിന്തുണച്ചു.
2011ൽ ധോണിക്ക് സൈന്യം ഓണററി ലഫ്.കേണൽ പദവി നൽകിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here