Advertisement

ദുബായ് വാഹനാപകടം; മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍

June 7, 2019
0 minutes Read

ദുബായ് വാഹനപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ വേണ്ട നടപടികള്‍ കൈക്കൊണ്ടതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. പരിക്കേറ്റവര്‍ക്കുള്ള ചികിത്സ ഉറപ്പാക്കിയതായും വി മുരളീധരന്‍ പറഞ്ഞു. കേന്ദ്ര മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം കേരളത്തില്‍ എത്തിയ വി മുരളീധരനു പാര്‍ട്ടി പ്രവര്‍ത്തകര്‍ തിരുവനന്തപുരത്ത് സ്വീകരണം നല്‍കി.

കേന്ദ്ര പാര്‍ലമെന്ററി വിദേശകാര്യ സഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം ആദ്യമായി കേരളത്തിലെത്തിയ വി മുരളീധരനു വലിയ സ്വീകരണമാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഒരുക്കിയത്. തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയ കേന്ദ്ര മന്ത്രിയെ നേതാക്കളും പ്രവര്‍ത്തകരും, ചേര്‍ന്ന് സ്വീകരിച്ചു.

പഴവങ്ങാടി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷം തുറന്ന വാഹനത്തില്‍ പാര്‍ട്ടി ഓഫിസിലേക്ക് പോയ മുരളീധരന്‍ ദുബൈയില്‍ വാഹനപകടത്തില്‍ മരണമടഞ്ഞവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ വേണ്ട നടപടികള്‍ കൈക്കൊണ്ടിട്ടുള്ളതായി പറഞ്ഞു. സഹായത്തിനായി പ്രത്യേക ഹെല്‍പ് ലൈന്‍ നമ്പറും ആരംഭിച്ചിതായി വി മുരളീധരന്‍ പറഞ്ഞു.

നിപ പ്രതിരോധവുമായി ബന്ധപ്പെട്ട് കേന്ദ്ര ആരോഗ്യ വകുപ്പ് എല്ലാ സഹായവും വാഗ്ദാനവും ചെയ്തിട്ടുണ്ട്. വിദേശകാര്യ സഹമന്ത്രിയെന്ന നിലയില്‍ ഈ മാസം, നൈജീരയിലും, ദുബായിലും സന്ദര്‍ശനം നടത്തുമെന്നും വി മുരളീധരന്‍ വ്യക്തമാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top