Advertisement

അനധികൃത കുടിയേറ്റക്കാരനെന്ന് വിധിച്ച് ജയിലടച്ച വിമുക്ത ഭടൻ മുഹമ്മദ് സനാവുള്ളയ്ക്ക് ജാമ്യം

June 7, 2019
0 minutes Read

ഇന്ത്യൻ ആർമിയിൽ 30 വർഷം സേവനമനുഷ്ഠിച്ച് വിരമിച്ച ശേഷം അനധികൃത കുടിയേറ്റക്കാരനെന്ന് വിധിച്ച് ജയിലിലടച്ച മുഹമ്മദ് സനാവുള്ളക്ക് ജാമ്യം. ബംഗ്ലാദേശിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാർക്കെതിരായ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.

ബംഗ്ലാദേശിൽനിന്നുള്ള അനധികൃത കുടിയേറ്റക്കാരനെന്ന് ആരോപിച്ചാണ്് സനാവുള്ളയ്ക്കെതിരെ പൊലീസ് നടപടിയെടുത്തത്. സനാവുള്ളയെ ദേശീയ പൗരത്വ രജിസ്റ്ററിൽ നിന്നും പുറത്താക്കിയ വിഷയത്തിൽ സുപ്രീംകോടതി നേരത്തേ ഇടപെട്ടിരുന്നു. സനാവുള്ളക്ക് നീതി ഉറപ്പാക്കണമെന്ന് സുപ്രീംകോടതി നിർദേശിച്ചിരുന്നു. നടപടിക്രമങ്ങൾ വെട്ടിച്ചുരുക്കരുതെന്നും സനാവുള്ളയ്ക്ക് നീതിയുക്തമായ വിചാരണ ഉറപ്പാക്കണമെന്നും കോടതി പറഞ്ഞിരുന്നു.

അസാം സ്വദേശിയായ മുഹമ്മദ് സനാവുള്ള സൈന്യത്തിൽ നിന്നും വിരമിച്ചശേഷം ആസാം ബോർഡർ പൊലിസിൽ സബ് ഇൻസ്പെക്ടറായിരുന്നു. അനധികൃത കുടിയേറ്റക്കാരെ തടയുന്നതിനുള്ള പ്രത്യേക യൂണിറ്റാണിത്. ഈ യൂണിറ്റ് തന്നെയാണ് സനാവുള്ളയെ അറസ്റ്റ് ചെയ്തത്. അദ്ദേഹം ഇപ്പോൾ ഡീറ്റെൻഷൻ സെന്ററിലാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Breaking News:
എക്സിറ്റ്പോൾ പ്രവചനങ്ങൾ
കേരളത്തിൽ എല്‍ഡിഎഫിന് തിരിച്ചടി
യുഡിഎഫിന് മേല്‍ക്കൈ
താമര വിരിയുമെന്ന് എക്‌സിറ്റ് പോള്‍ സര്‍വേകള്‍
Top