Advertisement

ഡൽഹി ഡൈനാമോസിന്റെ ഡച്ച് ഡിഫൻഡർ ജിയാനി സോയ്‌വെർലോൺ ബ്ലാസ്റ്റേഴ്സിലേക്ക്

June 7, 2019
1 minute Read

കഴിഞ്ഞ സീസണിൽ ഡൽഹി ഡൈനാമോസിനു വേണ്ടി ജഴ്സിയണിഞ്ഞ ജിയാനി സോയ്‌വെർലോൺ കേരള ബ്ലാസ്റ്റേഴ്സിലേക്ക്. സെൻ്റർ ബാക്ക് താരമായ ജിയാനിയുമായി ക്ലബ് ധാരണയിലെത്തിയെന്നാണ് റിപ്പോർട്ടുകൾ. വരുന്ന ഐഎസ്എൽ സീസണിനു മുന്നോടിയായി ടീം ശക്തമാക്കുന്നതിൻ്റെ ഭാഗമായാണ് ജിയാനിയെ ടീമിലെത്തിക്കുന്നത്.

വെസ്റ്റ് ബ്രോംവിച്ച്, മയ്യോർക്ക തുടങ്ങിയ യൂറോപ്യൻ ക്ലബുകളിൽ കളിച്ചിട്ടുള്ള താരമാണ് ജിയാനി. 2005-2008 കാലയളവിൽ നെതർലാൻഡിൻ്റെ അണ്ടർ 21 ടീമിലും ജിയാനി കളിച്ചിട്ടുണ്ട്. ഡൽഹി ഡൈനാമോസിനു വേണ്ടി 12 മത്സരങ്ങളിൽ ബൂട്ടു കെട്ടിയ ഈ 32കാരൻ രണ്ട് ഗോളുകൾ നേടിയിട്ടുണ്ട്.

നോർത്തീസ്റ്റ് പരിശീലകൻ എൽകോ ഷറ്റോരിയെ ക്ലബിലെത്തിച്ചതിനു പിന്നാലെ ജംഷഡ്പൂർ എഫ്സിയുടെ സ്പാനിഷ് മധ്യനിര താരം മാരിയോ ആർക്കസ്, നോർത്തീസ്റ്റിൻ്റെ നൈജീരിയൻ സ്ട്രൈക്കർ ബ​ർ​ത്​​ലോ​മി​യോ ഒ​ഗ്​​ബചേ എന്നിവരെയും ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയിരുന്നു. നോർത്തീസ്റ്റിൻ്റെ മലയാളി ഗോളി ടിപി രഹനേഷ് ടീമിലെത്തിയെന്നും റിപ്പോർട്ടുകളുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top