രാവണൻ സീതയെ തട്ടിക്കൊണ്ടുപോയത് ബോട്ടിലെന്ന് രാഹുൽ ഇശ്വർ; ഏറ്റെടുത്ത് ട്രോളന്മാർ

രാവണനെയും സീതയെയും കുറിച്ചുള്ള പരാമർശത്തിൽ വെട്ടിലായി രാഹുൽ ഈശ്വർ. രാവണൻ സീതയെ തട്ടിക്കൊണ്ടുപോയത് ബോട്ടിലാണെന്ന പരാമർശം ഏറ്റെടുത്തിരിക്കുകയാണ് ട്രോളന്മാർ. ട്വന്റിഫോറിന്റെ ‘ജനകീയ കോടതി’ എന്ന പരിപാടിയിൽ അവതാരകൻ അരുൺ കുമാറിന്റെ ചോദ്യത്തിനാണ് രാഹുൽ ഈശ്വറിന്റെ രസികൻ മറുപടി വരുന്നത്.
മാന്ത്രികവും മായാജലവുമൊന്നുമില്ലാതെ എങ്ങനെയായിരിക്കും രാവണൻ സീതയെ തട്ടിക്കൊണ്ടുപോവുക എന്ന ചോദ്യത്തിന് രാവണൻ കുതിരപ്പുറത്താകാം കൊണ്ടുപോയിരിക്കുകയെന്നും അതിന് ശേഷം ബോട്ടിലാകാം കൊണ്ടുപോയതെന്നും രാഹുൽ ഈശ്വർ പറയുന്നു. നാൽപ്പത് കിലോ മീറ്റർ മാത്രമേ ദൂരമുള്ളുവെന്നും രാഹുൽ ഈശ്വർ പറയുന്നു.
രാഹുൽ ഈശ്വറും സ്വാമി സന്ദീപ് ചൈതന്യയും പങ്കെടുക്കുന്ന എപ്പിസോഡിലായിരുന്നു ഇക്കാര്യം പറഞ്ഞത്. എപ്പിസോഡ് ഞായറാഴ്ച്ച രാത്രി 8.30നാണ് സംപ്രേഷണം ചെയ്യുകയെങ്കിലും ഈ ദൃശ്യങ്ങൾ അടങ്ങിയ പ്രമോ ട്വന്റിഫോർ പുറത്തുവിട്ടിട്ടുണ്ട്. ഇതിനെ ആസ്പദമാക്കിയാണ് ട്രോളുകൾ വന്നിരിക്കുന്നത്.
ട്രോളുകൾക്ക് പുറമെ ഇതിന്റെ ടിക്ക് ടോക്ക് വീഡിയോയും പുറത്തിറങ്ങിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here