സുഡാനിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് അറുതി വരുത്താന്‍ എത്യോപ്യന്‍ നീക്കം

സുഡാനിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് അറുതി വരുത്താന്‍ എത്യോപ്യന്‍ നീക്കം. പട്ടാള അധികാരികളും പ്രതിഷേധക്കാരും തമ്മിലുള്ള സമാധാന ചര്‍ച്ചകള്‍ക്ക് നേതൃത്വം കൊടുക്കാന്‍ എത്യോപ്യന്‍ പ്രധാനമന്ത്രി അബി അഹമ്മദ് സുഡാനിലെത്തി. ആഫ്രിക്കന്‍ യൂണിയനില്‍ നിന്നും സുഡാനെ പുറത്താക്കിയതിന് പിന്നാലെയാണ് സമാധാന ചര്‍ച്ചകള്‍ക്ക് ശ്രമം ആരംഭിച്ചിരിക്കുന്നത്.
എത്യോപ്യന്‍ പ്രധാനമന്ത്രി അബി അഹമ്മദ് ഇന്ന് രാവിലെ സുഡാന്‍ തലസ്ഥാനമായ ഖര്‍ട്ടോമിലെത്തി. പ്രതിഷേധക്കാരെയും പട്ടാള അധികാരികളെയും ഒപ്പമിരുത്തി പ്രശ്‌ന പരിഹാരത്തിന് ശ്രമം നടത്താനാണ് അബി അഹമ്മദിന്റെ നീക്കം. നാളെ ഇരു വിഭാഗവുമായുള്ള ചര്‍ച്ചക്ക് അഹമ്മദ് ശ്രമം നടത്തും. ഇതിന്റ ഭാഗമായി അഹമ്മദ് പട്ടാള മേധാവി അബ്ദുല്‍ ഫത്താഹ് അല്‍ ബുര്‍ഹാനുമായി അദ്ദേഹം കൂടിക്കാഴ്ച്ച നടത്തി.
അതേ സമയം സുഡാനിലെ രാഷ്ട്രീയ പ്രതിസന്ധി അതിരൂക്ഷമായി തുടരുകയാണ്. 9 മാസത്തിനുള്ളില്‍ രാജ്യത്ത് തെരഞ്ഞെടുപ്പ് നടത്താം എന്ന പട്ടാള അധികാരികളുടെ വാദം പ്രതിഷേധക്കാര്‍ തള്ളിയിരുന്നു. പിന്നാലെ എത്രയും വേഗം പട്ടാള ഭരണം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് നടത്തിയ പ്രതിഷേധം അക്രമാസക്തമായി. പ്രതിഷേധത്തിനിടെയുണ്ടായ അക്രമത്തില്‍ 108 പേര്‍ കൊല്ലപ്പെടുകയും 500 ലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് ആഫ്രിക്കന്‍ യൂണിയനില്‍ നിന്നും സുഡാനെ പുറത്താക്കിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here