നിപ വൈറസിന്റെ ഉറവിടം കണ്ടെത്താന്‍ തൊടുപുഴയില്‍ പൂനെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പരിശോധന

നിപ വൈറസിന്റെ ഉറവിടം കണ്ടെത്താന്‍ തൊടുപുഴയില്‍ പൂനെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പരിശോധന. തൊടുപുഴയില്‍ നിന്നും വടക്കന്‍ പറവൂരില്‍ നിന്നും സാമ്പിളുകള്‍ ശേഖരിക്കും. ശേഖരിച്ചാല്‍ ഉടന്‍ തന്നെ പരിശോധനക്കു ശേഷം ഫലം അറിയുവാന്‍ കഴിയുമെന്ന് നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകര്‍ വ്യക്തമാക്കി.
തൊടുപുഴയിലും വടക്കന്‍ പറവൂരിലും നിപ്പ ഉറവിടം സംശയിക്കുന്ന പ്രദേശത്തോട് ചേര്‍ന്ന് ആറേഴ് കിലോമീറ്ററുകള്‍ക്കുള്ളില്‍ വവ്വാലുകളുടെ സാന്നിധ്യം നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് എത്തിയ സംഘം കണ്ടെത്തിയുണ്ട്.
ഓരോ പ്രദേശത്തും വവ്വാലുകളുടെ സാന്നിധ്യമുള്ള രണ്ടിടങ്ങളില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിക്കും. നൂറോളം ഓളം വവ്വാലകളെ പരിശോധന വിദേയമാക്കും. തൊടുപുഴയിലും മുട്ടത്തു നിന്നുമാണ് സാമ്പിളുകള്‍ എടുക്കുന്നത്. ഇവിടെയുള്ള വവ്വാലുകളുടെ കഴുത്തിലെ ശ്രവങ്ങള്‍ പരിശോധനകള്‍ക്ക് വിധേയമാക്കും.
നിപ വൈറസിന്റെ ഉറവിടം കണ്ടെത്തിയ സ്ഥലങ്ങളില്‍ മിക്കവയിലും വവ്വാലുകളാണ് രോഗം പരത്തിയത് എന്ന് കണ്ടെത്തിയിട്ടുണ്ട്. ജീവഹാനി സംഭവിക്കുമെന്നതിനാല്‍ രക്ത സാമ്പിളുകള്‍ ശേഖരിക്കുന്നില്ല. ഡ്രൈ ഐസില്‍ സൂക്ഷിക്കുന്ന സാമ്പിളുകള്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയക്കുമെന്ന് പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട്
ഡയറക്ടര്‍ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here