ചന്ദ്രൻ ചൊവ്വയുടെ ഭാഗം; നാസ ചാന്ദ്ര ദൗത്യം അവസാനിപ്പിക്കണം: ഡൊണാൾഡ് ട്രംപ്

ചന്ദ്രൻ ചൊവ്വയുടെ ഭാഗമെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ട്വിറ്ററിലൂടെയാണ് തൻ്റെ പുതിയ കണ്ടു പിടുത്തവുമായി ട്രംപ് രംഗത്തു വന്നത്. നാസ ചാന്ദ്ര ദൗത്യം അവസാനിപ്പിക്കണമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
“എല്ലാ പണവും നമ്മള് ഇതിനായി ചെലവാക്കുന്നു. ചന്ദ്രനില്‍ പോകുന്നതിനെ കുറിച്ച് സംസാരിക്കുന്നത് നാസ അവസാനിപ്പിക്കണം. 50 വര്‍ഷം മുമ്പ് നമ്മള് ചെയ്തതാണ് അത്. ചൊവ്വ (ചന്ദ്രൻ അതിൻ്റെ ഭാഗമാണ്), പ്രതിരോധം, ശാസ്ത്രം തുടങ്ങിയ അതിനേക്കാള്‍ വലിയ കാര്യങ്ങളില്‍ നമ്മള് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്.”- ട്രംപ് ട്വീറ്റ് ചെയ്തു.
ചൊവ്വാ ദൗത്യത്തില്‍ നാസ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് പറയുന്നതിനിടയിൽ ചന്ദ്രൻ ചൊവ്വയുടെ ഭാഗമാണെന്ന് പറഞ്ഞ ട്രംപിൻ്റെ അഭിപ്രായ പ്രകടനം ഗവേഷകരെ ഞെട്ടിച്ചിരിക്കുകയാണ്. ചാന്ദ്ര ദൗത്യം അവസാനിപ്പിക്കണമെന്ന പ്രസ്താവനയും നാസയെ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്. 2024 മനുഷ്യനെ വീണ്ടും ചന്ദ്രനിലേക്കെത്തിക്കാനുള്ള പുറപ്പാടിലാണ് നാസ.
For all of the money we are spending, NASA should NOT be talking about going to the Moon – We did that 50 years ago. They should be focused on the much bigger things we are doing, including Mars (of which the Moon is a part), Defense and Science!
— Donald J. Trump (@realDonaldTrump) June 7, 2019
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here