ഇന്ത്യയെ ഭിന്നിപ്പിച്ചു ഭരിക്കുന്ന നരേന്ദ്രമോദി കേരളത്തെ പരിഗണിക്കില്ലെന്ന് രാഹുല്‍ ഗാന്ധി

ഇന്ത്യയെ ഭിന്നിപ്പിച്ചു ഭരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തെ പരിഗണിക്കില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. വയനാട്ടിൽ റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിപ്പിച്ച ജനങ്ങൾക്ക് നന്ദി അറിയിക്കാൻ എത്തിയതിനോടനുബന്ധിച്ചുള്ള റോഡ് ഷോയിലാണ് രാഹുൽ ഗാന്ധി ഇക്കാര്യം വ്യക്തമാക്കിയത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയെ അങ്ങേറ്റം വിമർശിച്ചായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രസംഗം. കേരളത്തിന്റെ പ്രശ്‌നങ്ങളിൽ പ്രധാനമന്ത്രി ഇടപ്പെടുമെന്ന പ്രതിക്ഷ ഇല്ലെന്നും രാഹുൽ ഗാന്ധി വിമർശിച്ചു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളെയും മറ്റു സംസ്ഥാനങ്ങളെയും പ്രധാനമന്ത്രി വേർതിരിച്ചാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
വൻ ജനാവലിയോടെയാണ് തങ്ങളുടെ പ്രിയ എംപിയെ തിരുവമ്പാടി നിയമസഭാ മണ്ഡലത്തിലെ വോട്ടർമാർ വരവേറ്റത്. തുടർന്ന് മുക്കത്തെ റോഡ് ഷോയിൽ ജില്ലയിലെ വിവിധ ഇടങ്ങളിൽ ഉളള പ്രവർത്തകർ രാഹുൽ ഗാന്ധിയെ സ്വീകരിക്കാൻ എത്തി.
കെപിസിസി അധ്യക്ഷൻ മുല്ലപ്പളളി രാമചന്ദ്രൻ, പ്രതിക്ഷ നേതാവ് രമേശ് ചെന്നിത്തല, മുതിർന്ന കോൺഗ്രസ്് നേതാവ് കെ സി വേണുഗോപാൽ തുടങ്ങിയവർ രാഹുലിന് ഒപ്പം ഉണ്ടായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here