Advertisement

സ്വന്തം നഗ്ന ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നത് കുറ്റകരം; കയ്യിൽ സൂക്ഷിക്കുന്നതിൽ തെറ്റില്ലെന്ന് ഹൈക്കോടതി

June 9, 2019
0 minutes Read
kerala high court

സ്വന്തം നഗ്‌ന ചിത്രങ്ങളും വീഡിയോയും കൈവശം വെക്കുന്നത് കുറ്റകരമല്ലെന്ന് ഹൈക്കോടതി. എന്നാല്‍ ഇത്തരം ചിത്രങ്ങളും വീഡിയോയും പ്രചരിപ്പിക്കുന്നതും വില്‍ക്കുന്നതും കുറ്റകരമാണെന്ന് കോടതി വ്യക്തമാക്കി. സ്വകാര്യ വ്യക്തിയുടെ ഹര്‍ജി പരിഗണിച്ചാണ് കോടതി പരാമര്‍ശം.

2008 ല്‍ കൊല്ലം കെഎസ്ആര്‍ടിസി സ്റ്റാന്റില്‍ ബസ് കാത്ത് നിന്ന യുവതിയുടെയും യുവാവിന്റെയും കയ്യില്‍ നിന്നും പൊലീസ് ഡിജിറ്റല്‍ ക്യാമറ പിടിച്ചെടുത്തിരുന്നു. ക്യാമറ പരിശോധിച്ചപ്പോള്‍ അതില്‍ യുവതിയുടെ ലൈംഗിക സ്വഭാവ ചിത്രങ്ങളും വീഡിയോകളും കണ്ടെടുത്തു. സ്ത്രീയുടെ നഗ്‌ന ചിത്രങ്ങള്‍ പ്രചരിപ്പിച്ചെന്ന പേരില്‍ യുവാവിനെ ഒന്നാം പ്രതിയും യുവതിയെ രണ്ടാം പ്രതിയുമാക്കി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. എന്നാല്‍ ചിത്രങ്ങളും വീഡിയോയും പ്രചരിപ്പിക്കുകയോ പരസ്യപ്പെടുത്തുകയോ ചെയ്യാത്തതിനാല്‍ കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി യുവാവും യുവതിയും ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുകയായിരുന്നു.

യുവാവ് തന്റെ പങ്കാളിയാണെന്നും ദൃശ്യങ്ങളടങ്ങിയ ക്യാമറ തന്റെതാണെന്നും യുവതി കോടതിയെ അറിയിച്ചു. ഇത് പരിഗണിച്ചാണ് സ്വന്തം നഗ്‌നചിത്രങ്ങളും വീഡിയോകളും കൈവശം വെക്കുന്നത് കുറ്റകരമല്ലെന്ന് കോടതി പറഞ്ഞത്. എന്നാല്‍ ഇത്തരത്തിലുള്ള ചിത്രങ്ങളോ ദൃശ്യങ്ങളോ പ്രചരിപ്പിക്കുകയോ പരസ്യപ്പെടുത്തുകയോ ചെയ്യുന്നത് കുറ്റകരമാണെന്നും കോടതി ചൂണ്ടിക്കാട്ടി. യുവാവിനും യുവതിക്കുമെതിരെ പ്രോസിക്യൂഷന്‍ ഉന്നയിച്ച വാദങ്ങള്‍ തള്ളിയ കോടതി ഇവര്‍ക്കെതിരെയുള്ള ക്രിമിനല്‍ കേസ് റദ്ദാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top