Advertisement

തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് നല്‍കില്ല; നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി

June 9, 2019
0 minutes Read

തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് നല്‍കാവില്ലെന്ന നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. അടുത്ത മാസം കേന്ദ്ര മന്ത്രിസഭായോഗം ശുപാര്‍ശ പരിഗണിക്കാനിരിക്കെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ഒരു കമ്പനിയ്ക്ക് മാത്രമായി വിമാനത്താവളം നല്‍കാന്‍ കഴിയില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് മുഖ്യമന്ത്രി. വിമാന യാത്രക്കൂലി വര്‍ദ്ധനവ് തടയാന്‍ അടിയന്തര ഇടപെടലുണ്ടാകുമെന്ന് വ്യോമയാന സെക്രട്ടറി പ്രദീപ് സിംഗ് കരോള മുഖ്യമന്ത്രിയ്ക്ക് ഉറപ്പ് നല്‍കി.

എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള രാജ്യത്തെ ആറ് വിമാനത്താവളങ്ങള്‍ സ്വകാര്യവത്കരിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിന്റെ ഭാഗമായുള്ള ലേലത്തില്‍ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം അദാനി ഗ്രൂപ്പിന് ലഭിച്ചിരുന്നു. അടുത്ത മാസം ചേരുന്ന കേന്ദ്ര മന്ത്രിസഭാ യോഗം വിമാനത്താവളങ്ങളുടെ കൈമാറ്റം പരിഗണിക്കാനിരിക്കെയാണ് മുഖ്യമന്ത്രി നിലപാട് കടുപ്പിച്ചിരിക്കുന്നത്. സംസ്ഥാന സര്‍ക്കാറിന്റെ സഹകരണം ഇല്ലാതെ തിരുവനന്തപുരം വിമാനത്താവളത്തിന് പ്രവൃത്തിക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി ഡല്‍ഹിയില്‍ പറഞ്ഞു

ഉത്സവകാലത്ത് കേരളത്തിലേക്കുള്ള വിമാന നിരക്ക് കുതിച്ചുയരുന്നത്
തടയാന്‍ ആവശ്യമായ അടിയന്തിര നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ വ്യോമയാന സെക്രട്ടറി പ്രദീപ് സിംഗ് കരോള ഉറപ്പ് നല്‍കിയിരുന്നു.
ജൂലൈയില്‍ വ്യോമയാന കമ്പനികളുമായി ചര്‍ച്ച നടത്തുമെന്നും പ്രദീപ് സിംഗ് കരോള പറഞ്ഞു. കണ്ണൂര്‍ കോഴിക്കോട് വിമാനത്താവളങ്ങളുടെ വികസനത്തിന് കൂടുതല്‍ പദ്ധതികള്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി മാദ്യമങ്ങളോട് പറഞ്ഞു.

അതേസമയം, കേരളത്തിലെ വിമാനത്താവളങ്ങളുടെ വികസന പദ്ധതി തയ്യാറാക്കുന്നതിനായി വ്യോമയാന സെക്രട്ടറി സംസ്ഥാനം സന്ദര്‍ശിക്കും. കേന്ദ്ര സര്‍ക്കാറിന്റെ ബജറ്റ് സമ്മേളനത്തിനു ശേഷമായിരിക്കും സന്ദര്‍ശനം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top