പശ്ചിമബംഗാളിൽ ബിജെപി ബന്ദ് തുടങ്ങി; ഗവർണർ ഇന്ന് പ്രധാനമന്ത്രിയെ കാണും

പശ്ചിമ ബംഗാളിലെ ബാസിർഘട്ടിൽ ബിജെപി ആഹ്വാനം ചെയ്ത ബന്ദ് ആരംഭിച്ചു. കഴിഞ്ഞ ദിവസം നടന്ന ബിജെപി-തൃണമൂൽ കോൺഗ്രസ്സ് സംഘർഷത്തിൽ മരിച്ച ബിജെപി പ്രവർത്തകരുടെ മൃതദേഹം പൊതുദർശനത്തിനായി വിട്ടു നൽകാത്തതിൽ പ്രതിഷേധിച്ചാണ് ബിജെപി 12 മണിക്കൂർ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. അതേ സമയം സുരക്ഷാ കാരണങ്ങൾ മൂലമാണ് മൃതദേഹം വിട്ടു നൽകാത്തതെന്നാണ് പൊലീസിന്റെ വാദം.
Read Also; പശ്ചിമബംഗാളിൽ വോട്ടെടുപ്പിനിടെ സംഘർഷം; സിപിഎം പ്രവർത്തകനെയും ഭാര്യയെയും തീവച്ചു കൊന്നു
തൃണമൂൽ അക്രമത്തിനെതിരെ ബംഗാളിൽ സംസ്ഥാന വ്യാപകമായി ബിജെപി ഇന്ന് കരിദിനം ആചരിക്കുകയാണ്. രാഷ്ട്രീയ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയം പശ്ചിമബംഗാൾ സർക്കാരിനോട് ജാഗ്രത പാലിക്കണമെന്ന് നിർദേശം നൽകുകയും, ബംഗാൾ ഗവർണറോട് റിപ്പോർട്ട് തേടുകയും ചെയ്തിരുന്നു. കാര്യങ്ങൾ ഇപ്പോൾ നിയന്ത്രണ വിധേയമാണെന്നാണ് ഗവർണർ റിപ്പോർട്ട് നൽകിയിരിക്കുന്നത്. അക്രമങ്ങളുടെ പശ്ചാത്തലത്തിൽ ബംഗാൾ ഗവർണർ കെ.എൻ ത്രിപാഠി ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here