Advertisement

കത്വ ബലാത്സംഗക്കേസിൽ പൊലീസുകാരുൾപ്പെടെ ആറു പേർ കുറ്റക്കാരെന്ന് കോടതി

June 10, 2019
0 minutes Read

ജമ്മുകാശ്മീരിലെ കത്വയിൽ എട്ട് വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ ആറ് പ്രതികൾ കുറ്റക്കാരാണെന്ന് കോടതി. കുറ്റക്കാരെന്ന് കണ്ടെത്തിയവരിൽ രണ്ട് പൊലീസുകാരുമുണ്ട്. ഒരാളെ കോടതി വെറുതേ വിട്ടു. മുഖ്യപ്രതിയുടെ മകനെയാണ് വെറുതെ വിട്ടത്.

പത്താൻകോട്ട് ജില്ലാ സെഷൻ കോടതിയുടേതാണ് വിധി. കുറ്റക്കാർക്കുള്ള ശിക്ഷ ഉച്ചയ്ക്ക് ശേഷം പ്രഖ്യാപിക്കും. 2018 ജനുവരിയിലാണ് കത്വയിൽ എട്ട് വയസ്സുകാരി ക്രൂരമായ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. ഈ സംഭവം രാജ്യമെമ്പാടും വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top