Advertisement

ചങ്ങരംകുളത്ത് കെഎസ്ആര്‍ടിസി ബസും വാനും കൂട്ടിയിടിച്ച് കാഞ്ഞിരപ്പള്ളി സ്വദേശി മരിച്ചു

June 10, 2019
0 minutes Read

കുറ്റിപ്പുറം ചൂണ്ടല്‍ സംസ്ഥാന പാതയില്‍ ചങ്ങരംകുളം മാന്തടത്ത് കെഎസ്ആര്‍ടിസി ബസ്സും വാനും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. കാഞ്ഞിരപ്പള്ളി സ്വദേശി സത്താറാണ് മരണപ്പെട്ടത്.

കൂടെയുണ്ടായിരുന്നയാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടരയോടെ യായിരുന്നു അപകടം. അടൂര്‍ കോഴിക്കോട് സൂപ്പര്‍ ഫാസ്റ്റ് ബസും  സ്‌കൂള്‍ പുസ്തകങ്ങളുമായി കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന വാനും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ വാനിന്റെ മുന്‍ഭാഗം മുഴുവനായും തകര്‍ന്നു. മരിച്ചയാളുടെ മൃതദേഹം ചങ്ങരംകുളം സണ്‍ റൈസ് ഹോസ്പിറ്റല്‍ മോര്‍ച്ചറിയിലേക്ക് മാറ്റി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top