പശ്ചിമ ബംഗാളിലെ രാഷ്ട്രീയ സംഘർഷം; ഗവർണർ കേസരിനാഥ് ത്രിപാഠി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും പ്രധാനമന്ത്രിക്കും റിപ്പോർട്ട് സമർപ്പിച്ചു

പശ്ചിമ ബംഗാളിലെ രാഷ്ട്രീയ സംഘർഷത്തിനിടെ 5 പേർ കൊല്ലപ്പെട്ടതിൽ ഗവർണ്ണർ കേസരിനാഥ് ത്രിപാഠി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും പ്രധാനമന്ത്രിയ്ക്കും റിപ്പോർട്ട് സമർപ്പിച്ചു. സംസ്ഥാന പോലീസിന് സംഭവത്തിൽ വീഴ്ച്ച സംഭവിച്ചുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. അതേസമയം റിപ്പോർട്ടിനെതിരെ മമ്താ ബാനർജി രംഗത്ത് വന്നു. ക്രമസമാധാനം നോക്കാൻ സർക്കാറിന് അറിയാമെന്ന് മുഖ്യ മന്ത്രി മമ്താ ബാനർജി പ്രതികരിച്ചു.
പശ്ചിമ ബംഗാളിലെ രാഷ്ട്രീയ സംഘർഷങ്ങൾ കേന്ദ്ര സർക്കാറും സംസ്ഥാന സർക്കാറും തുറന ഏറ്റുമുട്ടലിലേക്ക് എത്തുകയാണ്. കഴിഞ്ഞ ദിവസം നയ്ജാത് പ്രദേശത്ത് മൂന്ന് ബി.ജെപി പ്രവർത്തകരും ഒരു ത്രിണമൂൽ കോൺ’ഗ്രസ് പ്രവർത്തകനും കൊല്ലപ്പെട്ടതിൽ ഗവർണ്ണർ കേസരി നാഥ് ത്രിപാഠി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും പ്രധാന മന്ത്രിയ്ക്കുംറിപ്പോർട്ട് കൈമാറി. സംഘർഷം തടയുന്നതിൽ പോലീസിന് വീഴ്ച്ച പറ്റിയെന്ന് റിപ്പോർട്ടിൽ കുറ്റപെടുത്തുന്നു.
Read Also : പശ്ചിമ ബംഗാളിൽ ബിജെപി-തൃണമൂൽ പ്രവർത്തകർ ഏറ്റമുട്ടി; അഞ്ച് പേർ കൊല്ലപ്പെട്ടു
അതേ സമയം കേന്ദ്ര സർക്കാറിനെയും ഗവർണ്ണറേയും വിമർശിച്ച് മുഖ്യ മന്ത്രി മമതാ ബാനർജി രംഗത്ത് എത്തി. ക്രമസമാധാനം ഉറപ്പ് വരുത്താൻ സർക്കാറിനറിയാമെന്ന് മമ്ത പറഞ്ഞു .സംസ്ഥാനത്ത് പ്രശ്‌നങ്ങൾ സൃഷ്ഠിക്കുന്നതെന്ന് ബിജെപിയാണെന്നും മമ്ത കുറ്റപ്പെടുത്തി.
കേന്ദ്ര ആഭ്യന്തര മന്ത്രി മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ദേശീയ ആഭ്യന്തര സുരക്ഷാ സമിതിയുടെ യോഗം ചേർന്ന് സ്ഥിതി ഗതികൾ വിലയിരുത്തി അക്രമ സംഭവങ്ങൾ സംബന്ധിച്ച് സംസ്ഥാന സർക്കാർ നൽകിയ റിപ്പോർട്ട് യോഗത്തിൽ ചർച്ച ചെയ്തു.പ്രവർത്തകരുടെ കൊലപാതകത്തിൽ ബിജെപി ആഹ്വാനം ചെയ്ത ബന്ദ് അവസാനിച്ചു. ചിലയിടങ്ങളിൽ അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തു. ബൈബാല പ്രദേശത്ത് ബി ജെപി പ്രവർത്തകർ തീവണ്ടി ഗതാഗതം തടഞ്ഞതിനെ തുടർന്ന് തീവണ്ടി ഗതാഗതം ഒന്നരമണിക്കൂർ തടസ്സപ്പെട്ടു.
ബിജെപി പ്രവർത്തകർ മുഖ്യമന്ത്രി മമ്താ ബാനർജിയുടെ കോലം കത്തിച്ചു.സംസ്ഥാനത്ത് സുരക്ഷ കൂടുതൽ ശക്തമാക്കിട്ടുണ്ട്
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here