Advertisement

തിരുവനന്തപുരത്ത് ഷോക്കേറ്റ് വഴിയാത്രക്കാർ മരിച്ച സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു

June 11, 2019
1 minute Read

തിരുവനന്തപുരം പേട്ടയിൽ വഴിയിൽ പൊട്ടിക്കിടന്ന വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് രണ്ട് പേർ മരിച്ച സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു.ഇത്തരം അപകടങ്ങൾ തടയാൻ എന്ത് ചെയ്യാൻ സാധിക്കുമെന്ന് റിപ്പോർട്ട് സമർപ്പിക്കാൻ കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. വൈദ്യുതി ബോർഡിനാണ് നിർദ്ദേശം നൽകിയത്.

Read Also; മൊബൈല്‍ ഫോണ്‍ ചാര്‍ജ്ജ് ചെയ്ത് കൊണ്ട് പാട്ട് കേട്ട യുവാവ് ഷോക്കേറ്റ് മരിച്ചു

കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം പേട്ടയിൽ മഴയത്ത് വൈദ്യുതി ലൈൻ പൊട്ടി വീണ് രണ്ട് പേർ ഷോക്കേറ്റ് മരിച്ചത്. കനത്ത മഴയെ തുടർന്ന് റോഡിലുണ്ടായ വെള്ളക്കെട്ടിലേക്ക് വൈദ്യുതി ലൈൻ പൊട്ടിവീണതാണ് അപകടത്തിനിടയാക്കിയത്. രാവിലെ ആറരയോടെയാണ് അപകടമുണ്ടായത്. ഷോക്കേറ്റ നിലയിൽ കണ്ടെത്തിയ ഇരുവരെയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top