മോഹൻലാലിനെ പരോക്ഷമായി അധിക്ഷേപിച്ച് സിനിമയുടെ ടീസർ; സോഷ്യൽ മീഡിയയിൽ പ്രതിഷേധം: വീഡിയോ

നടൻ മോഹൻലാലിനെ പരോക്ഷമായി അധിക്ഷേപിക്കുന്ന സിനിമയുടെ ടീസറിനെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം. നവാഗതനായ പ്രിൻസ് അവറാച്ചൻ സംവിധാനം ചെയ്യുന്ന ‘ഇക്കയുടെ ശകടം’ എന്ന സിനിമയുടെ ടീസറിനു നേർക്കാണ് പ്രതിഷേധം ഉയരുന്നത്. ആരെയും അവഹേളിക്കാൻ ഉദ്ദേശമില്ലെന്ന വിശദീകരണവുമായി സംവിധായകൻ രംഗത്തു വന്നെങ്കിലും പ്രതിഷേധം ശക്തമാവുകയാണ്.
മോഹൻലാലിലെ സോഹൻലാൽ എന്ന് വിളിക്കുകയും മോഹൻലാലിനെപ്പറ്റി സാജിദ് യഹിയ സംവിധാനം ചെയ്ത ‘മോഹൻലാൽ’ എന്ന സിനിമയിലെ ഡയലോഗിനെ കളിയാക്കുകയും ചെയ്യുന്നതാണ് ടീസറിലുള്ളത്. ശക്തമായി പ്രതിഷേധം ഉയർന്നതിനെത്തുടർന്നുണ്ടായ സംവിധായകൻ്റെ മാപ്പപേക്ഷ വ്യാജമാണെന്നാണ് സോഷ്യൽ മീഡിയയുടെ കണ്ടെത്തൽ. ഒരു അഡാർ സാധനം വരുന്നുണ്ടെന്നും അധികം പ്രമോഷൻ കൊടുക്കാത്തത് ചിലർക്കൊക്കെ ഹൃദയാഘാതം വരുമെന്നുമുള്ള ചിത്രത്തിൻ്റെ ഫേസ്ബുക്ക് പേജിലെ പഴയ പോസ്റ്റാണ് ഇതിനുദാഹരണമായി ആരാധകർ ചൂണ്ടിക്കാണിക്കുന്നത്.
സംവിധായകൻ്റെ വിശദീകരണ പോസ്റ്റ്:
പ്രിയ സുഹൃത്തുക്കളെ
ഇക്കയുടെ ശകടത്തിന്റ്റ് പുതിയ ടീസർ പലർക്കും വിഷമം ആയി പറയുക ഉണ്ടായി ഒരിക്കലും വ്യക്തി പരമായി ആരെയും ആക്ഷേപിച്ചട്ടില്ല
അതു നിങ്ങൾക്ക് സിനിമ കാണുമ്പോൾ മനസിലാകും …
ഇക്കയുടെ ശകടത്തിൽ ഒരു വ്യക്തിയെ പോലും ആക്ഷേപിച്ചട്ടില്ല
ഇതൊരു കൊച്ചു സിനിമയാണ് കോമഡിയും
ത്രില്ലർമൂടും
നിലനിർത്തുന്ന ഒരു സിനിമ ആയിരിക്കും…
അതേ നിങ്ങൾ ആരാധിക്കുന്ന ഇക്കയെ കുറിച്ചുള്ള സിനിമയാ തന്നെ ആയിരിക്കും ഇക്കയുടെ ശകടം…
നിങ്ങളുടെ ഇഷ്ട്ട പ്രകാരം ആണ് റിലീസ് തിയതി മാറ്റി കൊണ്ടിരുന്നത് മാറ്റി മാറ്റി അവസാനം ജൂണ് 14ന് എത്തുകയാണ്
അന്ന് തന്നെ നമ്മുടെ മമ്മൂക്കയുടെ ഉണ്ടയും റിലീസ് ആണ് ഉണ്ട കണ്ടു കഴിഞ്ഞു നമ്മുടെ ശകടത്തിനും കേറണേ
ഇതുവരെ തന്ന എല്ല സപ്പോർട്ടും ഇനിയും ഉണ്ടാകുമെന്നു പ്രീതിഷിക്കുന്നു
എന്ന്
സ്നേഹത്തോടെ
പ്രിൻസ് അവറാച്ചൻ
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here