Advertisement

അഭിനന്ദൻ വർത്തമാനെ അപമാനിക്കുന്ന പരസ്യവുമായി പാക്ക് ചാനൽ; സോഷ്യൽ മീഡിയയിൽ പ്രതിഷേധം പുകയുന്നു

June 11, 2019
7 minutes Read

പാക്ക് സൈന്യത്തിൻ്റെ പിടിയിൽ പെടുകയും രണ്ട് ദിവസങ്ങൾക്കു ശേഷം മോചിപ്പിക്കപ്പെടുകയും ചെയ്ത ഇന്ത്യൻ വിംഗ് കമാൻഡർ അഭിനന്ദൻ വർത്തമാനെ അപമാനിക്കുന്ന പരസ്യവുമായി പാക്ക് ചാനലായ ജാസ് ടിവി. ലോകകപ്പിലെ ഇന്ത്യ-പാക്കിസ്ഥാൻ മത്സരത്തിനു മുന്നോടിയായാണ് ചാനൽ വർത്തമാനെ അപമാനിക്കുന്ന പരസ്യവുമായി രംഗത്തു വന്നിരിക്കുന്നത്. ട്വിറ്ററിൽ പരസ്യത്തിനെതിരെ പ്രതിഷേധം പുകയുകയാണ്.

വർത്തമാനോട് സാമ്യമുള്ള ഒരാളെയാണ് പരസ്യത്തിൽ കാണുന്നത്. വർത്തമാൻ്റെ പോലുള്ള മീശയും നീല ജേഴ്സിയുമണിഞ്ഞ് ഒരു ചായക്കപ്പുമായി നിൽക്കുന്ന ഇയാളോട് ചില ചോദ്യങ്ങൾ ചോദിക്കുന്നത് കേൾക്കാം. പാക് സൈന്യത്തിൻ്റെ ചോദ്യങ്ങളോട് പ്രതികരിക്കുന്ന വർത്തമാൻ പല ചോദ്യങ്ങൾക്കും ‘എനിക്കത് വെളിപ്പെടുത്താൻ കഴിയില്ല’ എന്ന് മറുപടി പറയുന്ന വീഡിയോയ്ക്ക് സമാനമാണ് പരസ്യത്തിൻ്റെ ചിത്രീകരണം.

‘ടോസ് നേടിയാൽ എന്ത് ചെയ്യുമെ’ന്ന് ചോദിക്കുമ്പോൾ ‘ക്ഷമിക്കണം, എനിക്കത് വെളിപ്പെടുത്താൻ കഴിയില്ലെ’ന്ന് ഇയാൾ പ്രതികരിക്കുന്നു. ‘പ്ലെയിംഗ് ഇലവനിൽ ആരൊക്കെയുണ്ടാവുമെ’ന്ന ചോദ്യത്തിനും ഇയാൾ മറുപടി ആവർത്തിക്കുന്നു. ‘ചായ എങ്ങനെയുണ്ട്’ എന്ന് ചോദിക്കുമ്പോൾ ‘ചായ വളരെ നന്നായിട്ടുണ്ടെ’ന്ന് മറുപടി. ‘ശരി, നിങ്ങൾക്ക് പോകാമെ’ന്ന് പറയുമ്പോൾ ഇയാൾ പോകാൻ തുടങ്ങുന്നു. എന്നാൽ അപ്പോഴേക്കും ഒരാൾ അയാളെ തടഞ്ഞ് നിർത്തി ചായക്കപ്പ് പിടിച്ചു വാങ്ങുകയും ‘കപ്പ് എവിടെ കൊണ്ടു പോകുന്നു’ എന്ന് ചോദിക്കുന്നു.

വർത്തമാനെ പാക്ക് സൈന്യം ചോദ്യം ചെയ്യുന്നതിൻ്റെ ദൃശ്യങ്ങൾക്ക് സമാനമാണ് ഈ പരസ്യ ചിത്രവും. ട്വിറ്ററിൽ ഇതിനെതിരെ വലിയ പ്രതിഷേധങ്ങൾ നടക്കുകയാണ്. അതേ സമയം, ഇത് സ്റ്റാർ സ്പോർട്സിൻ്റെ പരസ്യത്തിനുള്ള മറുപടിയാണെന്നാണ് ഒരു വിഭാഗം പാറയുന്നത്. സ്റ്റാർ സ്പോർട്സിൻ്റെ പരസ്യത്തിൽ ഇന്ത്യയെ ബംഗ്ലാദേശിൻ്റെയും പാക്കിസ്ഥാൻ്റെയും പിതാവായാണ് ചിത്രീകരിച്ചിരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top