Advertisement

മഴ: കാരാപ്പുഴ റിസർവോയർ തുറക്കും; ജാഗ്രതാ നിർദ്ദേശം

June 11, 2019
0 minutes Read

കാലവര്‍ഷം ശക്തമായതിന് പിന്നാലെ കാരാപ്പുഴ ജലസേചന പദ്ധതിയുടെ റിസര്‍വോയര്‍ തുറക്കുമെന്ന് മുന്നറിയിപ്പ്. ജലവിതരണ കനാലുകളിലൂടെയും മുന്നറിയിപ്പ് കൂടാതെ വെള്ളം തുറന്നുവിടേണ്ട സാഹചര്യമാണുള്ളത്. റിസര്‍വോയറിന്റെയും കനാലുകളുടെയും സമീപത്ത് താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്ന് കാരാപ്പുഴ പ്രൊജക്ട് ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ മുന്നറിയിപ്പ് നല്‍കി.

കഴിഞ്ഞ കുറേ ദിവസങ്ങളായി തുടരുന്ന മഴ ഇനിയും ഉടനെ ശമിക്കില്ലെന്നാണ് റിപ്പോർട്ട്. ഒമ്പതു ജില്ലകളിൽ നാളെയും യെല്ലൊ അലേർട്ട് തുടരും. അറബികടലിൽ രൂപം കൊണ്ടിരിക്കുന്ന വായു ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ കടൽക്ഷോഭം രൂക്ഷമാകുമെന്നാണ് മുന്നറിയിപ്പ്.

വായു ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിൽ കേരളമില്ലെങ്കിലും ശക്തമായ മഴയ്ക്കു സാധ്യതയെന്നാണ് കാലവസ്ഥ നീരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് .ഒമ്പതു ജില്ലകളിൽ യെല്ലൊ അലേർട്ട് നാളെയും തുടരും. തെക്കൻ കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലും എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലുമാണ് യെല്ലൊ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top