‘എനിക്ക് ചിലതൊക്കെ പറയാനുണ്ട്’; വൈകാതെ മനസ്സു തുറക്കുമെന്ന് യുവരാജ് സിംഗ്

താൻ ദേശീയ ടീമിൽ നിന്ന് വിരമിച്ചതിനെപ്പറ്റി ചിലതൊക്കെ പറയാനുണ്ടെന്ന് യുവരാജ് സിംഗ്. ഇപ്പോൾ അത് പറയാനുള്ള സമയമല്ലെന്നും ഏറെ വൈകാതെ താൻ അത് വെളിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. തൻ്റെ വിരമിക്കൽ പ്രസംഗത്തിലായിരുന്നു യുവിയുടെ വെളിപ്പെടുത്തൽ.
‘അവസാന നാലിലേക്ക് പോകാനായി കളിക്കാരൊക്കെ നന്നായിരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. എനിക്ക് സംസാരിക്കാനുള്ള സമയം വരുമെന്ന് ഞാൻ കരുതുന്നു. ലോകകപ്പിൽ വിരമിച്ചത് എൻ്റെ ജീവിതവുമായി മുന്നോട്ടു പോവാനാണ്.”- യുവരാജ് പറഞ്ഞു.
യോയോ ടെസ്റ്റ് പാസാകാൻ തനിക്ക് കഴിഞ്ഞില്ലെങ്കിൽ ഒരു വിരമിക്കൽ മത്സരം നൽകാമെന്ന് ബിസിസിഐ പറഞ്ഞിരുന്നുവെന്നും യുവരാജ് വ്യക്തമാക്കിയിരുന്നു. പക്ഷേ, ടെസ്റ്റ് താൻ പാസായി. യോഗ്യനാണെങ്കിൽ മാത്രം ഗ്രൗണ്ടിൽ കരിയർ അവസാനിപ്പിക്കാനായിരുന്നു തൻ്റെ ആഗ്രഹം. താൻ ആരോടും മത്സരങ്ങൾക്കായി അപേക്ഷിച്ഛിട്ടില്ല. അങ്ങനല്ല താൻ ക്രിക്കറ്റ് കളിച്ചത്. അതുകൊണ്ട് അങ്ങനെയൊരു വിടവാങ്ങൽ മത്സരം തനിക്ക് വേണ്ടെന്ന് ബിസിസിഐയോട് താൻ പറഞ്ഞുവെന്നും യുവി വിശദീകരിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here