ബംഗാളിൽ ബിജെപി റാലിക്കിടെ സംഘർഷം; പൊലീസ് കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു

പശ്ചിമബംഗാളിൽ ബിജെപി റാലിക്കിടെ സംഘർഷം. ബിജെപി പ്രവർത്തകരും പൊലീസും തമ്മിലാണ് ഏറ്റുമുട്ടിയത്. പശ്ചിമബംഗാളിലെ തൃണമൂൽ അക്രമങ്ങൾക്കെതിരെ ബിജെപി സംഘടിപ്പിച്ച പ്രതിഷേധ റാലിക്കിടെയായിരുന്നു സംഘർഷം. കൊൽക്കത്ത പൊലീസ് ആസ്ഥാനത്തേക്ക് ബിജെപി പ്രവർത്തകർ നടത്തിയ മാർച്ച് ബാരിക്കേഡുകൾ ഉപയോഗിച്ച് പൊലീസ് തടയുകയായിരുന്നു. ബാരിക്കേഡ് മറികടക്കാൻ പ്രവർത്തകർ ശ്രമിച്ചതോടെ പൊലീസ് കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചു.
#WATCH: Kolkata police baton charge at BJP workers on Bepin Behari Ganguly Street. They were marching towards Lal Bazar protesting against TMC govt. #WestBengal pic.twitter.com/RxIGPSqBGd
— ANI (@ANI) June 12, 2019
West Bengal: Kolkata police baton charge at BJP workers on Bepin Behari Ganguly Street. They were marching towards Lal Bazar protesting against TMC govt. pic.twitter.com/NZrYcTspeo
— ANI (@ANI) June 12, 2019
Read Also; ബംഗാളിൽ തൃണമൂൽ നേതാക്കൾ കൂട്ടത്തോടെ ബിജെപിയിലേക്ക്; സിപിഎം എംഎൽഎയും പാർട്ടി വിട്ടു
ഒരാഴ്ചയായി ബിജെപി-തൃണമൂൽ പ്രവർത്തകർ തമ്മിൽ ബംഗാളിൽ വ്യാപകമായ സംഘർഷങ്ങളാണ് നടക്കുന്നത്. നാല് തൃണമൂൽ കോൺഗ്രസ് പ്രവർത്തകരും മൂന്ന് ബിജെപി പ്രവർത്തകരും ഒരാഴ്ചയ്ക്കിടെ സംഘർഷങ്ങളിൽ കൊല്ലപ്പെട്ടിരുന്നു. സംസ്ഥാനത്ത് ക്രമസമാധാന നില ഉറപ്പാക്കണമെന്ന് കേന്ദ്രസർക്കാർ പശ്ചിമബംഗാൾ സർക്കാരിന് നിർദേശം നൽകുകയും ബംഗാൾ ഗവർണർ കെ.എൻ ത്രിപാഠി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here