Advertisement

അറബിക്കടലില്‍ രൂപപ്പെട്ട വായു ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക്

June 12, 2019
1 minute Read

അറബിക്കടലില്‍ രൂപപ്പെട്ട വായു ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക് നീങ്ങുന്നു. നാളെ പുലര്‍ച്ചേ ഗുജറാത്ത് തീരം തൊടും. വായു ചുഴലിക്കാറ്റ് കനത്ത നാശം വിതച്ചേക്കുമെന്ന കലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. കൊടുങ്കാറ്റ് തീരം തൊട്ടതിനു ശേഷം മണിക്കൂറില്‍ 135 മുതല്‍ 165 കിലോമീറ്റര്‍ വേഗത വരെ കൈവരിക്കും. തയ്യാറെടുപ്പുകളുടെ ഭാഗമായി മൂന്ന് ലക്ഷത്തോളം പേരെ മാറ്റി പാര്‍പ്പിച്ചു.

തീരം തൊടുമ്പോള്‍ 165 കി മി വരെ വേഗത ഉണ്ടാകുന്ന ചുഴലിക്കാറ്റ്, വൈകുന്നേരത്തോടെ 90 കി മി വേഗതയിലേക്ക് ചുരുങ്ങും. പോര്‍ബന്തര്‍, ബഹുവ, ദിയു, വേരാവല്‍ എന്നീ പ്രദേശങ്ങളെയാകും ചുഴലിക്കാറ്റ് സാരമായി ബാധിക്കുക. ചുഴലിക്കാറ്റിനെ തുടര്‍ന്ന് കച്ച്, ദ്വാരക, പോര്‍ബന്ദര്‍, ജുനഗഢ്, ദിയു, ഗിര്‍ സോമനാഥ്, അമ്രേലി, ഭാവ്‌നഗര്‍ എന്നീ മേഘലയില്‍ കനത്ത മഴയും കടല്‍ ക്ഷേഭവും ഉണ്ടാകും. വായു ചുഴലിക്കാറ്റിനെ നേരിടാന്‍ ദുരന്ത നിവാരണ സേനയേയും കര-നാവിക-വ്യോമ സേനയും ഗുജറാത്തില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. മൂന്നു ലക്ഷത്തോളം പേരെ മാറ്റി പാര്‍പ്പിക്കുകയും, 700 ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭക്കുകയും ചെയ്തു.

എയര്‍ലിഫ്റ്റിംഗിനായി വ്യോമസേനയുടെ സി-17 വിമാനം യമുനാനഗറില്‍ എത്തി. അടിയന്തര വൈദ്യസഹായം നല്‍കുന്നതിനായി പ്രത്യേക സംഘത്തെയും തയ്യാറാക്കിയിട്ടുണ്ട്. 60 ലക്ഷം ആളുകളെ ചുഴലികാറ്റ് ബാധിക്കുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്. ഗുജറാത്തിനു പുറമേ കര്‍ണ്ണാടക, മഹാരാഷ്ട്ര, ഗോവ എന്നീ സംസ്ഥാനങ്ങള്‍ക്കും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top