ശ്രീലങ്കൻ സ്‌ഫോടനം; കോയമ്പത്തൂരിൽ എൻഐഎ റെയ്ഡ്

ശ്രീലങ്കൻ സ്‌ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജൻസിയുടെ പ്രത്യേക സംഘം കോയമ്പത്തൂരിൽ റെയ്ഡ് നടത്തുന്നു. പോത്തനൂർ, ഉക്കടം, കുനിയത്തൂർ എന്നിവിടങ്ങളിലായി ഏഴ് പേരുടെ വീടുകളിലാണ് റെയ്ഡ് നടക്കുന്നത്. എൻഐഎയുടെ കൊച്ചി, കോയമ്പത്തൂർ യൂണിറ്റുകൾ സംയുക്തമായാണ് റെയ്ഡ് നടത്തുന്നത്.
ശ്രീലങ്കൻ സ്‌ഫോടന പരമ്പരയുമായി ബന്ധപ്പെട്ട ആളുകളുടെ ഫേസ്ബുക്ക് പോസ്റ്റുകൾ ഷെയർ ചെയ്യുകയും ആശയവിനിമയം നടത്തുകയും ചെയ്തവരുടെ വീടുകളിലാണ് പരിശോധന നടക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ശ്രീലങ്കൻ അന്വേഷണ ഉദ്യോഗസ്ഥരെ സഹായിക്കുന്നതിന് വേണ്ടിയല്ല റെയ്ഡ് നടപടിയെന്നാണ് എൻഐഎ പറയുന്നത്. ഐഎസിന്റെ കോയമ്പത്തൂർ മൊഡ്യൂളിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഇതിനോടനുബന്ധിച്ചാണ് റെയ്‌ഡെന്നുമാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.
ശ്രീലങ്കയുടെ വിവിധയിടങ്ങളിലായി നടന്ന സ്‌ഫോടന പരമ്പരയിൽ 250 ഓളം പേരാണ് കൊല്ലപ്പെട്ടത്. മരിച്ചവരിൽ മലയാളിയും ഉൾപ്പെട്ടിരുന്നു. ശ്രീലങ്കയിലേതിന് സമാനമായി ബോംബ് സ്‌ഫോടനങ്ങൾ നടത്താൻ പദ്ധതിയിട്ടതിന് റിയാസ് അബൂബക്കർ എന്നയാളെ എൻഐഎ അറസ്റ്റ് ചെയ്തിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here