Advertisement

രാജരാജ ചോളനെതിരായ പരാമർശം; പാ രഞ്ജിത്തിനെതിരെ കേസ്

June 12, 2019
0 minutes Read

തമിഴ് ചലച്ചിത്ര സംവിധായകൻ പാ രഞ്ജിത്തിനെതിരെ കേസ്. രാജരാജ ചോളൻ ഒന്നാമനെതിരെ നടത്തിയ പരാമർശത്തിന്റേ പേരിലാണ് കേസെടുത്തിരിക്കുന്നത്.  സംഭവത്തിന്റെ പേരിൽ രഞ്ജിത്തിനെതിരേ സാമൂഹ്യമാധ്യമങ്ങളിലും പുറത്തും ഹിന്ദുത്വവാദികളുടെ പ്രതിഷേധവും വെല്ലുവിളിയും ഉയർന്നിരുന്നു.

മനഃപൂർവം കലാപമുണ്ടാക്കാനുള്ള ശ്രമം (153), രണ്ടു വിഭാഗങ്ങൾ തമ്മിലുള്ള ശത്രുത വളർത്തുക (153 (എ) (1) എന്നീ വകുപ്പുകൾ പ്രകാരം തിരുപ്പനന്താൽ പൊലീസാണ് കേസെടുത്തിരിക്കുന്നത്. ഹിന്ദുമക്കൾ കക്ഷി നേതാവ് കാ ബാലയാണ് രഞ്ജിത്തിനെതിരെ പരാതി നൽകിയത്.

ജൂൺ അഞ്ചിന് കുംഭകോണത്തിന് സമീപം തിരുപ്പനന്താലിൽ ദളിത് സംഘടനയായ നീല പുഗൽ ഇയക്കം സ്ഥാപക നേതാവ് ഉമർ ഫറൂഖിന്റെ ചരമ വാർഷികത്തോടനുബന്ധിച്ച് നടത്തിയ ചടങ്ങിലായിരുന്നു രാജരാജ ചോളനെതിരെ രഞ്ജിത്ത് വിമർശനം ഉന്നയിച്ചത്. രാജരാജ ചോളന്റെ കാലത്താണ് ദളിതരുടെ ഭൂമിയുടെ മേലുള്ള അധികാരം ഇല്ലാതാക്കുകയും ദളിതന്റെ ഭൂമി പിടിച്ചെടുക്കുകയും വലിയ തോതിൽ ദളിത് വിഭാഗങ്ങളെ അടിച്ചമർത്തിയതെന്നും രഞ്ജിത്ത് വിമർശിച്ചു. ഇപ്പോഴുള്ള പല ക്ഷേത്രം വക ഭൂമികളും ദളിതരുടെതായിരുന്നുവെന്നും രഞ്ജിത്ത് പറഞ്ഞിരുന്നു. ഇതാണ് പ്രതിഷേധത്തിനിടയാക്കിയത്. രഞ്ജിത്തിനെതിരേ വധഭീഷണി ഉയർന്നിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top