‘സി ഒ ടി നസീര്‍ വധശ്രമ കേസില്‍ നടപടി വൈകിയാല്‍ നിയമം കയ്യിലെടുക്കാന്‍ കോണ്‍ഗ്രസ് മടിക്കില്ല’; കണ്ണൂര്‍ എംപി കെ സുധാകരന്

പൊലീസിനെതിരെ പ്രകോപന പ്രസംഗവുമായി കണ്ണൂര്‍ എംപി കെ സുധാകരന്. സിഒടി നസീര്‍ വധശ്രമ കേസില്‍ നടപടി വൈകിയാല്‍ നിയമം കയ്യിലെടുക്കാന്‍ കോണ്‍ഗ്രസ് മടിക്കില്ലെന്നാണ് കെ സുധാകരന്റെ മുന്നറിയിപ്പ്. കേസില്‍ ആരോപണ വിധേയനായ എഎന്‍ ഷംസീര്‍ എംഎല്‍എയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് സതീശന് പാച്ചേനി നടത്തിയ ഉപവാസ സമരത്തില്‍ സംസാരിക്കുകയായിരുന്നു സുധാകരന്.
വടകര ലോക്സഭാ മണ്ഡലത്തില്‍ സ്വതന്ത്രനായി മത്സരിച്ച മുന്‍ സിപിഎം നേതാവ് സിഒടി നസീറിനെ ആക്രമിച്ച കേസില്‍ പൊലീസ് നടപടി വൈകിയാല്‍ നിയമം കൈയിലെടുക്കാന്‍ മടിക്കില്ലെന്നാണ് കണ്ണൂര്‍ എംപി കെ സുധാകരന്റെ അന്ത്യശാസനം.
കാക്കിക്കുള്ളിലെ ചട്ടുകങ്ങളെ നിലയ്ക്ക് നിര്‍ത്തും. ആരോപണ വിധേയനായ എഎന്‍ ഷംസീറിനെ ചോദ്യം ചെയ്യണമെന്നും കേസ് സിബിഐക്ക് കൈമാറണമെന്നും സുധാകരന് ആവശ്യപ്പെട്ടു. എഎന്‍ ഷംസീര്‍ സഭയില്‍ മറുപടി പറയാത്തതില്‍ ദുരൂഹതയുണ്ടെന്ന് ഉപവാസം ഉദ്ഘാടനം ചെയ്തുകൊണ്ട് വടകര എംപി കെ മുരളീധരനും ആരോപിച്ചു.
എഎന്‍ ഷംസീര്‍ എംഎല്‍എയെ അറസ്റ്റ് ചെയ്യണം. കേസിലെ ഗൂഡാലോചന പുറത്തു കൊണ്ടുവരണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടായിരുന്നു കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് സതീശന് പാച്ചേനി തലശ്ശേരിയില്‍ ഏകദിന ഉപവാസം നടത്തിയത്. കേസില്‍ ഗൂഡാലോചന നടത്തിയവരെന്ന് കരുതുന്ന പ്രതികള്‍ക്കായി പൊലീസ് അന്വേഷണം തുടരുകയാണ്. കസ്റ്റഡിയിലുള്ള പ്രതികളെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here