Advertisement

പശ്ചിമ ബംഗാൾ സംഘർഷം; ഗവർണർ സർവ്വകക്ഷി യോഗം വിളിച്ചു

June 13, 2019
1 minute Read

പശ്ചിമ ബംഗാളിൽ തുടരെ ഉണ്ടാകുന്ന രാഷ്ട്രീയ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഗവർണർ കേസരി നാഥ് ത്രിപാഠി സർവ്വകക്ഷി യോഗം വിളിച്ചു. ഇന്ന് വൈകുന്നേരം നാലു മണിക്കാണ് സർവ്വകക്ഷി യോഗം നിശ്ചയിച്ചിട്ടുള്ളത്. ത്രിണമൂൽ കോൺഗ്രസ്, സിപിഐഎം, ബിജെപി എന്നീ പാർട്ടികൾക്ക് പുറമെ കോൺഗ്രസിനേയും ഗവർണ്ണർ യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

ലോക്‌സഭാ തെരെഞ്ഞെടുപ്പിന് ശേഷം പശ്ചിമ ബംഗാളിൽ ഉണ്ടായ ത്രിണമൂൽ കോൺഗ്രസ് ബി.ജെപി സംഘർഷത്തിൽ 15 ലധികം പേരാണ് കൊല്ലപ്പെട്ടത്.ഇന്നലെ പ്രവർത്തകരെ ത്രിണമൂൽ കോൺഗ്രസ് പ്രവർത്തകർ വേട്ടയാടുന്നുവെന്ന് കാണിച്ച് പോലിസ് ആസ്ഥാനത്തേക്ക് ബി ജെ പി നടത്തിയ മാർച്ചുo സംഘർഷത്തിൽ കലാശിച്ചിരുന്നു. സംഘർഷത്തിന് അയവില്ലാത്ത സാഹചര്യത്തിലാണ് ഗവർണ്ണർ കേസരി നാഥ് ത്രിപാഠി സർവ്വകക്ഷി യോഗം വിളിച്ചത്.നിയമസഭയിൽ പ്രാതിനിധ്യം ഉള്ള കോൺഗ്രസ്, ത്രിണമൂൽ കോൺഗ്രസ്, ബി ജെ പി എന്നീ പാർട്ടികൾക്കാണ് ക്ഷണം.രാജ്ഭവനിൽ 4 മണിക്കാണ് യോഗം.നിശ്ചയിച്ചിരിക്കുന്നത്.

യോഗത്തിൽ ബിജെപി പങ്കെടുക്കുമെന്ന് വ്യക്തമാക്കീട്ടുണ്ട്. അതേ സമയം ത്രിണമൂൽ കോൺഗ്രസ് നിലപാട് അറിയിച്ചിട്ടില്ല.. നോർത്ത് 24 പർഗ നാസ് ജില്ലയിൽ ഉണ്ടായ ത്രിണമൂൽ കോൺഗ്രസ് ബി ജെ പി സംഘർഷത്തിൽ 5 പേർ കൊല്ലപ്പെട്ടതിനെ തുടർന്ന് ഗവർണ്ണർ ആഭ്യന്തര മന്ത്രാലത്തിനും പ്രധാനമന്ത്രിയ്ക്കും റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
ഗവർണ്ണർ എകപക്ഷീയമായാണ് നിലപാട് എടുക്കുന്നതെന്നാണ് ത്രിണമൂൽ കോൺഗ്രസിന്റെ ആരോപണം.സംഘർഷങ്ങൾ തുടരുന്നതിൽ കേന്ദ്രം കടുത്ത അത്യപ്തി സംസ്ഥാന സർക്കാറിനെ അറിയ്ക്കുകയും ക്രമസമാധാനം ഉറപ്പാക്കാൻ വേണ്ടനടപടികൾ സ്വീകരിക്കാൻ നിർദേശിച്ചിരുന്നു.എന്നാൽ സംഘർഷങ്ങളിൽ പരസ്പ്പരം പഴിചാരുന്നത് തുടരുകയാണ് ബിജെപിയും ത്രിണമൂൽ കോൺഗ്രസും

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top