Advertisement

ബറോസിൽ സംഗീതമൊരുക്കാൻ 13 വയസ്സുകാരൻ

June 13, 2019
1 minute Read

മോഹൻലാലിൻ്റെ ആദ്യ സംവിധാന സംരംഭമായ ബറോസിൽ സംഗീതമൊരുക്കുനത് 13 വയസ്സുകാരൻ ലിഡിയൻ. തമിഴ് സംഗീത സംവിധായകനായ വര്‍ഷന്‍ സതീഷിന്റെ മകനായ ലിഡിയൻ കാലിഫോര്‍ണിയയില്‍ നടന്ന സിബിഎസ് ഗ്ലോബല്‍ ടാലന്റ് ഷോയായ വേള്‍ഡ് ബെസ്റ്റില്‍ ഒന്നാം സമ്മാനം നേടിയാണ് രാജ്യത്തിൻ്റെ ശ്രദ്ധയാകർഷിച്ചത്.

ഫൈനലിൽ കൊറിയയിൽ നിന്നുള്ള ടീമിനെ പരാജയപ്പെടുത്തി ഏഴു കോടി രൂപ സമ്മാനം കരസ്ഥമാക്കിയ ലിഡിയനെ പുകഴ്ത്തി എ ആർ റഹ്മാൻ രംഗത്ത് വന്നിരുന്നു. ഇന്ത്യയുടെ നിധിയെന്നാണ് ലിഡിയനെ റഹ്മാൻ വിശേഷിപ്പിച്ചത്. അച്ഛന്റെയും സഹോദരി അമൃതവര്‍ഷിണിയുടെയും പിന്തുണയിലാണ് രണ്ടാം വയസ്സുമുതല്‍ ലിഡിയൻ സംഗീതത്തിൻ്റെ ലോകത്തേക്ക് കാലെടുത്തു വെക്കുന്നത്.

ഒന്‍പതാം വയസ്സിൽ പിയാനോ പഠനം ആരംഭിച്ചു. ലണ്ടന്‍ ട്രിനിറ്റി കോളജ് ഓഫ് മ്യൂസിക്കില്‍ നിന്ന് പിയാനോയില്‍ അഞ്ചാം ഗ്രേഡ് നേടിയ ലിഡിയൻ തബലയിലും മൃദംഗത്തിലും പ്രാവീണ്യം നേടി. ലിഡിയന്റെ സംഗീത മികവ് ശ്രദ്ധയില്‍പ്പെട്ടതോടെ എആര്‍ റഹ്മാന്‍ അവനെ തന്റെ കെഎം മ്യൂസിക് കണ്‍സര്‍വേറ്ററില്‍ അംഗമാക്കുകയും ചെയ്തു. കണ്ണുകെട്ടി പിയാനോ വായിച്ചും ഒരേ സമയം രണ്ട് ഉപകരണങ്ങളില്‍ വ്യത്യസ്ത നോട്ടുകള്‍ അവതരിപ്പിച്ചും ലിഡിയൻ മുൻപും വിസ്മയിപ്പിച്ചിട്ടുണ്ട്. ചന്ദ്രനില്‍ പോയി പിയാനോ വായിക്കുകയെന്നതാണ് ലിഡിയന്റെ മോഹം.

‘മൈ ഡിയർ കുട്ടിച്ചാത്തനി’ലൂടെ ഇന്ത്യൻ ത്രിമാന ചിത്രത്തിൻ്റെ പിതാവായ ജിജോയുടെ തിരക്കഥയിലാണ് ബറോസ് ഒരുങ്ങുന്നത്. നിധി കാക്കുന്ന ബറോസ് എന്ന ഭൂതത്തിൻ്റെ കഥ പറയുന്ന ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രത്തെ മോഹൻലാൽ തന്നെയാണ് അവതരിപ്പിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top