തദ്ദേശ സ്ഥാപനങ്ങളുടെ സാമ്പത്തിക പ്രതിസന്ധി; അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം ഇറങ്ങി പോയി

തദ്ദേശ സ്ഥാപനങ്ങളുടെ സാമ്പത്തിക പ്രതിസന്ധിയെ ചൊല്ലിയുള്ള അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് നിയമസഭയിൽ പ്രതിപക്ഷ ഇറങ്ങിപ്പോക്ക്.
കഴിഞ്ഞ സാമ്പത്തിക വർഷം പൂർത്തിയായ പണികളുടെ ബിൽ ട്രഷറിയിൽ നിന്ന് മാറി നൽകാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്ന് പ്രതിപക്ഷം ആരോപിച്ചു. തദ്ദേശ സ്ഥാപനങ്ങൾക്ക് പ്രതിസന്ധി ഇല്ലെന്ന് ധനമന്ത്രി തോമസ് ഐസക് മറുപടി നൽകി.
സംസ്ഥാനം നേരിടുന്ന ഗുരുതര സാമ്പത്തിക പ്രതിസന്ധിയുടെ ഭാഗമാണ് തദ്ദേശ സ്ഥാപനങ്ങളുടെ ബില്ലുകൾ മാറിനൽകാത്തതിനു കാരണമെന്ന് പ്രതിപക്ഷം ആരോപിച്ചു. പൂർത്തിയായ പദ്ധതികളുടെ പകുതിയിലധികം ബില്ലുകളും ക്യൂവിലാണെന്ന് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയ കെസി ജോസഫ് പറഞ്ഞു.
തദ്ദേശ സ്ഥാപനങ്ങളുടെ 80% ബില്ലുകളും മാറി നൽകിയെന്നും 20% ബില്ലുകൾ മാത്രമാണ് ഈ സാമ്പത്തിക വർഷത്തേക്ക് മാറ്റിയ തെന്നും ധനമന്ത്രി .പ്രതിപക്ഷത്തിന്റെത് ഭാവനാ ശൂന്യമായ ആരോപണമെന്നും തോമസ് ഐസക്
അടിയന്തിരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്നിറങ്ങിപ്പോയി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here