Advertisement

പശു വിഴുങ്ങിയ സ്വർണ്ണമാല രണ്ടു വർഷങ്ങൾക്ക് ശേഷം തിരിച്ചുകിട്ടിയത് ചാണകത്തിൽ നിന്ന്

June 14, 2019
0 minutes Read

പശു വിഴുങ്ങിയ സ്വർണ്ണമാല രണ്ടു വർഷങ്ങൾക്ക് ശേഷം ചാണകത്തിൽ നിന്നും തിരിച്ചുകിട്ടി. വേക്കൽ യുപി സ്‌കൂളിലെ അധ്യാപകനായ ഷൂജ ഉൾ മുക്കിനും അധ്യാപികയായ ഭാര്യ ഷാഹിനയ്ക്കുമാണ് കൃഷിക്കുപയോഗിക്കാൻ വാങിയ ചാണകത്തിൽ നിന്നും മാല ലഭിച്ചത്.

വീടുകളിൽ നിന്ന ചാണകം ശേഖരിച്ച് വിൽപ്പന നടത്തുന്ന കരവാളൂർ സ്വദേശി ശ്രീധരനാണ് ആറ് മാസം മുമ്പ് ഇവർക്ക് ചാണകം നൽകിയത്. കൃഷിക്ക് എടുക്കുന്നതിനിടെ കഴിഞ്ഞ 5ന് ചാണക്കത്തിനിടയിൽ നിന്ന് താലിയും മാലയു ലഭിച്ചു. താലിയിൽ ഇല്യാസ് എന്ന് എഴുതിയിരുന്നു. മാലയുടെ ഉടമയെ തേടി ദമ്പതികൾ സമൂഹമാധ്യമങ്ങളിൽ പ്രചാരണം നൽകി.

ഭാര്യ സഹോദരന്മാരായ ഹനീഫ് മുഹമ്മദും റിയാസ് മുഹമ്മദുമാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരണം നൽകിയത്. ഇതിന് പിന്നാലെ തുടയന്നൂർ തേക്കിൽ സ്വദേശി ഇല്യാസ് ഫോണിൽ ഷുജയുമായി ബന്ധപ്പെട്ടു. രണ്ട് വർഷം മുമ്പ് കാണാതായ മാലയാണിതെന്നും പശു വിഴുങ്ങിയതായി സംശയം ഉണ്ടായിരുന്നുവെന്നും ഇല്യാസ് പറഞ്ഞു. ഇതിനിടെ പശുവിനെ ഇല്യാസ് വിറ്റു. പല കൈ മറിഞ്ഞ പശു ഇപ്പോൾ എവിടെയെന്ന് ആർക്കും അറിയില്ല.

ഇല്യാസാണ് മാലയുടെ ഉടമയെന്ന് ബോധ്യപ്പെട്ടതോടെ മാല തിരിച്ച് ഏൽപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് അധ്യാപക ദമ്പിതകൾ. അടുത്ത ദിവസം പൊലീസന്റെ സാനിധ്യത്തിൽ മാല കൈമാറും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top