കേരളത്തില്‍ മണ്‍സൂണ്‍ ദുര്‍ബലം; വിവിധ ജില്ലകളില്‍ പ്രഖ്യാപിച്ചിരിക്കുന്ന യല്ലോ അലേര്‍ട്ടുകള്‍ പിന്‍വലിച്ചു
കേരളത്തില്‍ മണ്‍സൂണ്‍ ദുര്‍ബലം. വിവിധ ജില്ലകളില്‍ പ്രഖ്യാപിച്ചിരിക്കുന്ന യല്ലോ അലേര്‍ട്ടുകള്‍ പിന്‍വലിച്ചു. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ നേരീയ തോതില്‍ മഴയ്ക്കു സാധ്യതെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. അതേ സമയം കടലില്‍ 4 മീറ്റര്‍ വരെ ഉയരത്തില്‍ തീരമാലകള്‍ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്.
കാലാവസ്ഥാ വകുപ്പിന്റെ ജൂണ്‍ 12 വരെയുള്ള കണക്കുപ്രകാരം കേരളത്തില്‍ ലഭിച്ച മഴ ശരാശരിയില്‍ നിന്ന് 30% കുറഞ്ഞുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. തിരുവനന്തപുരം, ആലപ്പുഴ ജില്ലകളില്‍ മാത്രമാണ് ശരാശരിയില്‍ കൂടുതല്‍ മഴ ലഭിച്ചത്.
അതേ സമയം തീരപ്രദേശങ്ങളില്‍ മൂന്ന് മുതല്‍ 4 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ ഉണ്ടാകുമെന്നും തീരദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും കാലവസ്ഥ നീരീക്ഷണ കേന്ദ്രം അറിയിച്ചു. തിരുവനന്തപുരം വലിയതുറയിലുള്‍പ്പെടെ കടലാക്രമണം രൂക്ഷമാണ്.
തിരുവനന്തപുരം ലത്തീന്‍ അതിരൂപത മേജര്‍ ആര്‍ച്ച് ബിഷപ്പ് എം. സൂസപാക്യം കടലാക്രമണം ഉണ്ടായ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. തീരദേശ വാസികളുടെ ആവശ്യങ്ങളോട് നിഷേധാത്മക സമീപനമാണ് അധികാരികളുടെ ഭാഗത്തു നിന്നുണ്ടാകുന്നത്. കടലാക്രമണം ഉണ്ടായ ലങ്ങളില്‍ അടിയന്തര സഹായങ്ങള്‍ നല്‍കണമെന്നും ആര്‍ച്ച് ബിഷപ്പ് സൂസപാക്യം വ്യക്തമാക്കി.
കൊച്ചി ചെല്ലാനത്ത് ഇന്നും കടല്‍ കയറ്റം രൂക്ഷമാണ്. കടല്‍ഭോക്ഷത്തെ തുടര്‍ന്ന് 15 ദുരിതാശ്വാസ ക്യാംമ്പുകള്‍ തുറന്നു. മഴയെത്തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ ഇതുവരെ 6 പേര്‍ മരിച്ചു. 21 വീടുകള്‍ പൂര്‍ണമായും 279 വീടുകള്‍ ഭാഗികമായും തകര്‍ന്നു.
തൃശൂരില്‍ തീരമേഖലയില്‍ മഴക്കെടുതി രൂക്ഷമാണ്. ജില്ലയില്‍ 734 പേര്‍ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. കൊടുങ്ങല്ലൂര്‍ താലൂക്കില്‍ രണ്ടും ചാവക്കാട് താലൂക്കില്‍ ഒരു ദുരിതാശ്വാസ ക്യാമ്പും തുറന്നു. വടക്കന്‍ കേരളത്തിലെ കോഴിക്കോട് ,കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലകളിലെ തീര പ്രദേശങ്ങളിലും കടലാക്രമണം രൂക്ഷമാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here