അഫ്ഗാനിസ്ഥാൻ പൊരുതുന്നു; രണ്ട് വിക്കറ്റുകൾ നഷ്ടം

ലോകകപ്പിൽ ദക്ഷിണാഫ്രിക്കക്കെതിരെ നടക്കുന്ന മത്സരത്തിൽ അഫ്ഗാനിസ്ഥാൻ പൊരുതുന്നു. 20 ഓവറുകൾ അവസനിക്കുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 69 റൺസാണ് അവർ സ്കോർ ചെയ്തിരിക്കുന്നത്. ഇപ്പോൾ ഇടക്ക് മഴ പെയ്തതു മൂലം കളി നിർത്തി വെച്ചിരിക്കുകയാണ്.
മികച്ച രീതിയിലാണ് അഫ്ഗാൻ ഇന്നിംഗ്സ് ആരംഭിച്ചത്. ഹസ്റതുല്ല സസായും നൂർ അലി സർദാനും ദക്ഷിണാഫ്രിക്കൻ പേസ് അറ്റാക്കിനെ പേടിക്കാതെ ബാറ്റ് ചെയ്തപ്പോൾ റൺസ് അനായാസം സ്കോർ ബോർഡീലെത്തി. എന്നാൽ ഒൻപതാം ഒവറിൽ കഗീസോ റബാഡയെ ഉയർത്തിയടിക്കാൻ ശ്രമിച്ച സസായ് വാൻ ഡ ഡസ്സനു ക്യാച്ച് സമ്മാനിച്ച് മടങ്ങിയതോടെ റൺ നിരക്ക് താഴ്ന്നു. 22 റൺസെടുത്ത സസായ് പുറത്താകുമ്പോൾ അഫ്ഗാൻ സ്കോർ ബോർഡിൽ 39 റൺസാണ് ഉണ്ടായിരുന്നത്.
പിന്നാലെ ക്രീസിലെത്തിയ റഹ്‌മത് ഷാ ടൈമിംഗ് കണ്ടെത്താനാവാതെ ബുദ്ധിമുട്ടി. 16ആം ഓവറിൽ ക്രിസ് മോറിസ് വിക്കറ്റിനു മുന്നിൽ ക്രുക്കി പുറത്താക്കുമ്പോൾ 6 റൺസ് മാത്രമായിരുന്നു ഷായുടെ സമ്പാദ്യം. പിന്നീടാണ് ഹഷ്മതുല്ല ഷാഹിദി നൂർ അലി സർദാനോടൊപ്പം ക്രീസിൽ ഒന്നിക്കുന്നത്. ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ ഇതുവരെ 13 റൺസ് കൂട്ടിച്ചേർത്തിട്ടുണ്ട്. നൂർ അലി സർദാൻ 32 റൺസുമായും ഷാഹിദി 8 റൺസുമായുമാണ് ക്രീസിലുള്ളത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here