Advertisement

‘മാപ്പ്, വിഷമിപ്പിച്ചതിന്’; ഫേസ്ബുക്കിലൂടെ മാപ്പ് ചോദിച്ച് കാണാതായ സിഐ നവാസ്

June 15, 2019
1 minute Read

ഫേസ്ബുക്കിലൂടെ മാപ്പ് ചോദിച്ച് എറണാകുളം സെൻട്രൽ സിഐ നവാസ്. മനസ്സ് നഷ്ടപ്പെടുമെന്നായപ്പോൾ ശാന്തി തേടി ഒരു യാത്ര പോയതാണ് താനെന്നും മനസ്സ് വിഷമിപ്പിച്ചതിന് മാപ്പെന്നും നവാസ് ഫേസ്ബുക്കിൽ കുറിച്ചു.

പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ :

‘മാപ്പ്…വിഷമിപ്പിച്ചതിന്…മനസ്സ് നഷ്ടപ്പെടുമെന്നായപ്പോൾ ശാന്തി തേടി ഒരു യാത്ര പോയതാണ്…ഇപ്പോൾ തിരികെയാത്ര….’

ഇന്ന് പുലർച്ചെയോടെയാണ് നവാസ് തമിഴ്‌നാട്ടിലുണ്ടെന്ന് അറിയുന്നത്. റെയിൽവേ സ്‌റ്റേഷനിൽവെച്ചാണ് പൊലീസ് നവാസിനെ കണ്ടെത്തുന്നത്.
നവാസ് ബന്ധുക്കളും ഭാര്യയുമായും ഫോണിൽ സംസാരിച്ചു.

രണ്ട് ദിവസം മുന്നെയാണ് സിഐ നവാസിനെ കാണാനില്ലെന്ന് കാണിച്ച് ഭാര്യ കമ്മീഷണർക്ക് പരാതി നൽകുന്നത്. ഹൈക്കോടതി ജഡ്ജിമാരുടെ ഡ്രൈവർ, അസിസ്റ്റന്റ് തസ്തികകളിൽ ജോലിവാഗ്ദാനംചെയ്ത് തട്ടിപ്പ് നടത്താൻ ശ്രമിച്ച ചേർത്തല സ്വദേശിനിയെ നവാസ് അറസ്റ്റുചെയ്തിരുന്നു. ഇത് എസിപിയെ അറിയിക്കാത്തതിനെച്ചൊല്ലി നവാസും മേലുദ്യോാഗസ്ഥനുമായ സുരേഷും തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതിനു ശേഷമാണ് നവാസിനെ കാണാതാവുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top