Advertisement

നിര്‍മ്മാണം പാതിവഴിയില്‍; പൂര്‍ത്തീകരിക്കാനാവാതെ നീറാട് സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രി

June 15, 2019
0 minutes Read

മലപ്പുറം കൊണ്ടോട്ടി നഗരസഭയ്ക്ക് കീഴിലെ നീറാട് സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയുടെ നിര്‍മാണം 18 വര്‍ഷമായിട്ടുമായിട്ടും പാതിവഴിയില്‍. നാട്ടുകാരുടെ നിരവധി വര്‍ഷമായുള്ള ആവശ്യമാണ് അധികൃതരുടെ അനാസ്ഥകാരണം മുടങ്ങിക്കിടക്കുന്നത്.

വിസി കബീര്‍ ആരോഗ്യമന്ത്രിയായിരുന്ന കാലത്താണ് നീറാട് സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രി കെട്ടിടത്തിനുളള നടപടികള്‍ ആരംഭിച്ചത്. ആശുപത്രിക്ക് സ്ഥലം ലഭിച്ചതോടെ നിര്‍മാണവും തുടങ്ങി. പണിതീരുന്നതുവരെ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കാനായിരുന്നു തീരുമാനം .എന്നാല്‍ വര്‍ഷം 18 പിന്നിട്ടിട്ടും പണി തീര്‍ന്നില്ല. ആശുപത്രി ഇപ്പോഴും വാടക കെട്ടിടത്തില്‍ തന്നെ തുടരുന്നു. കെട്ടിടം പണിയുന്നത് രോഗകള്‍ക്ക് എത്തിപ്പെടാനാകാത്ത കുന്നിന്‍ മുകളിലാണെന്നതാണ് നാട്ടുകരുടെ പ്രധാന ആക്ഷേപം. നിലവില്‍ കാട് മൂടി നശിക്കുകയാണ് കെട്ടിടം. ആശുപത്രിയിലേക്കുള്ള റോഡും മറ്റും സൗകര്യങ്ങളും നിര്‍മിക്കുകയും വേണം .

ആശുപത്രിക്കായി പുതിയ കെട്ടിടത്തിനുള്ള സ്ഥലം കണ്ടെത്താനാണ് നാട്ടുകാരും നഗരസഭയും ശ്രമം . അതു ലഭ്യമായാലുടന്‍ നല്ല കെട്ടിടം നഗരസഭ നിര്‍മിക്കും , ആയൂര്‍വേദ ആശുപത്രിക്കായിപുതിയ സ്ഥലം കണ്ടെത്താനും കുന്നില്‍ മുകളിലെ കെട്ടിടം മറ്റെന്തിങ്കിലും ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതിനുമുള്ള സാധ്യതകളും അധികൃതര്‍ ആരായുന്നുണ്ട്

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top